|
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആനപ്പാപ്പാൻ അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു ഭവനില്‍ ബാബുവിന്റെ മകന്‍ വിഷ്ണു ബാബു (25) വാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് വിഷ്ണു. ഇക്കാര്യം മറച്ചുവച്ചാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17കാരിയുമായി ഇയാൾ അടുപ്പത്തിലായത്. ശേഷം മൂന്നു മാസങ്ങളായി പലതവണ പെണ്‍കുട്ടിയുടെ വീടിന് സമീപം വച്ച് ലൈംഗികാതിക്രമം നടത്തി. ഈ കേസിലാണ് പോക്സോ കേസ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് കുമാര്‍ സിപിഒമാരായ അരുണ്‍, സനല്‍, ഷാനവാസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയുള്ള വീട്ടില്‍ നിന്നും പിടികൂടിയത്. പ്രതിയെ പത്തനംതിട്ട പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



