30
Aug 2023
Sat
30 Aug 2023 Sat

അക്രമം ഒഴിയാതെ മണിപ്പൂര്‍; മൂന്നുപേര്‍ കൂടി കൊല്ലപ്പെട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: മൂന്നുമാസം പിന്നിട്ടിട്ടും കലാപമൊഴിയാതെ മണിപ്പൂര്‍. ബിഷ്ണുപൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ക്വാക്ത പ്രദേശത്തെ മെയ്‌തേയ് സമുദായത്തില്‍പ്പെട്ടവരാണ് മരിച്ചത്. പ്രദേശത്തെ നിരവധി വീടുകള്‍ കലാപകാരികള്‍ തീയിട്ട് നശിപ്പിച്ചു.

ബിഷ്ണാപൂര്‍ പൊലീസാണ് സംഘര്‍ഷം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. മെയ്‌തേയി മേഖലയിലേക്ക് കടന്നുവന്ന് ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഘഷത്തെ തുടര്‍ക്ക് കുക്കി വിഭാഗത്തിലെ നിരവധി പേരുടെ വീടുകള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.

ജില്ലയില്‍ സുരക്ഷാ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അക്രമികള്‍ ബഫര്‍ സോണ്‍ അതിക്രമിച്ച് കടക്കുകയായിരുന്നെന്നും, മൈതേയ് പ്രദേശങ്ങളിലേക്ക് കടന്നു കയറിയ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ത മേഖലയില്‍ നിന്ന് 2 കിലോമീറ്റര്‍ മുന്നിലാണ് കേന്ദ്ര സേനയുടെ ബഫര്‍ സോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. പോലീസ് സേനയും സ്ഥലത്ത് വിന്യസിച്ചിരുന്നു.

വ്യാഴാഴ്ച മണിപ്പൂരിലെ ബിഷ്ണാപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും മെയ്‌തേയി വിഭാഗവും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു