ക്ഷേത്രദർശനത്തിനായുള്ള തിക്കിലുംതിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ മരിച്ചു. ദർശനത്തിനായി ക്ഷേത്രനട തുറന്നുകൊടുത്തപ്പോൾ വിശ്വാസികൾ തള്ളിക്കയറിയപ്പോഴാണ് അപകടമുണ്ടായത്.
|
രാജസ്ഥാനിലെ സികാറിലെ ഖാതു ശ്യാംജി ക്ഷേത്രത്തിലാണ് അപകടം. തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ നിലത്തുവീഴുകയും ഇവരെ തട്ടി മറ്റുചിലരും വീഴുകയും പിന്നാലെ വന്നവർ വീണവരെ ചവിട്ടിമെതിക്കുകയുമായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ജയ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നുപുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ക്ഷേത്രം തുറക്കുന്നതും കാത്ത് നിരവധി വിശ്വാസികൾ പുറത്തു നിൽക്കുകയും തുറന്നയുടൻ തിരക്കിട്ട് തള്ളിക്കയറിയതുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



