14
May 2026
Thu
14 May 2026 Thu
heavy rain in up

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും 33 പേര്‍ മരിച്ചു. ഭദോഹി, ഫത്തേപൂര്‍, ബദായൂന്‍ തുടങ്ങിയ അഞ്ച് ജില്ലകളിലാണ് പ്രകൃതിക്ഷോഭം വന്‍ നാശനഷ്ടങ്ങള്‍ വിതച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭദോഹിയില്‍ 16 പേരാണ് മരരിച്ചത് ശക്തമായ പൊടിക്കാറ്റിലും മരങ്ങള്‍ കടപുഴകി വീണതുമാണ് ഇവിടെ മരണസംഖ്യ ഉയരാന്‍ കാരണമായത്.

ഫത്തേപൂര്‍ ജില്ലയിലെ ഖാഗ തെഹ്സിലില്‍ എട്ടുപേരും സാദര്‍ തെഹ്സിലില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് ഒരു സ്ത്രീയും മരിച്ചു.
ബദായൂന്‍ ജില്ലയില്‍ 5 പേര്‍ മരിച്ചു. മതില്‍ ഇടിഞ്ഞുവീണും മരങ്ങള്‍ മറിഞ്ഞുമാണ് ഇവിടെ മരണങ്ങള്‍ സംഭവിച്ചത്. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

ചന്ദൗലിയില്‍ 2 പേരും സോന്‍ഭദ്രയില്‍ ഒരാളും മരിച്ചു. മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തിന് താഴെ അഭയം തേടിയ ആള്‍ക്ക് മേല്‍ മരം വീണാണ് അപകടമുണ്ടായത്.

അടിയന്തര ധനസഹായം

പ്രകൃതിക്ഷോഭത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനവും നാശനഷ്ടങ്ങളും

ഭദോഹിയില്‍ മരങ്ങളും വൈദ്യുതി തൂണുകളും വ്യാപകമായി കടപുഴകി വീണതിനാല്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. കൃഷിനാശവും കന്നുകാലികളുടെ നാശവും വിലയിരുത്താന്‍ റവന്യൂ-കൃഷി വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

33 Killed In Heavy Rains, Thunderstorm In UP; Compensation Announced