ഗസാ അധിനിവിഷ്ട മേഖലയിലെ 56 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇസ്രായേലിനോട് കൂട്ടിച്ചേര്‍ത്തതായി അന്താരാഷ്ട്ര മനുഷ്യാവകാശ വിദഗ്ധന്‍ ഇറ്റായ് എപ്ഷ്‌തൈന്‍.(56 square miles of Gaza were annexed to Israel) നെസാരിം കോറിഡോര്‍ എന്നാണ് ഈ മേഖലയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും എപ്ഷ്‌തൈന്‍ എക്‌സില്‍ അറിയിച്ചു.
|
വടക്കന്‍ ഗസയിലെയും റഫയിലേയും പ്രദേശങ്ങള്‍ സമാനമായി കൂട്ടിച്ചേര്‍ക്കാന്‍ ഇസ്രായേലിന് പദ്ധതിയുണ്ട്. ഇവിടെയുണ്ടായിരുന്ന 22 ലക്ഷത്തോളം ഫലസ്തീനികള്‍ ഖാന്‍ യൂനുസിലും അല്‍ ബുറൈജിലും അഭയം തേടിയിരിക്കുകയാണെന്നും നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ പ്രത്യേക ഉപദേഷ്ടാവ് കൂടിയായ എപ്ഷ്‌തൈന്‍ പറഞ്ഞു.
ALSO READ: എലിവിഷമുള്ള തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ എടുത്ത് കഴിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും സായുധ ശക്തി ഉപയോഗിച്ച് കടന്നു കയറുന്ന ഇസ്രായേലിന്റെ ഈ കൈയേറ്റം യുഎന്‍ രക്ഷാസമിതി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് ഇസ്രായേല്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഗസയുടെ ആകെ വലുപ്പം 365 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ വലിയൊരു ഭാഗമാണ് ഇസ്രായേല്‍ ഇപ്പോള്‍ കൈയേറിയിരിക്കുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ഇപ്പോള്‍ ഗസ.


