29
Jan 2024
Fri
29 Jan 2024 Fri

തൃ​ശൂ​രിൽ കൊ​ക്കാ​ല ഇ​റ​ച്ചി മാ​ർ​ക്ക​റ്റി​ൽ 64കാരനെ തലയ്ക്കടിച്ചുകൊന്നു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നായ കോ​ട​ന്നൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് പോ​ൾ ആ​ണ് കൊല്ലപ്പെട്ടത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇദ്ദേഹത്തിന്റെ ബ​ന്ധു മ​ട​വാ​ക്ക​ര സ്വ​ദേ​ശി കു​ന്ന​ത്ത് കൊ​ച്ചു​പോ​ൾ എ​ന്ന ര​വി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാ​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി എ​ട്ട​ര​യോ​ടെ ഇ​രു​വ​രും ഒ​ന്നി​ച്ച് മ​ദ്യ​പി​ച്ചു. ഇ​തി​നി​ടെ ത​ർ​ക്ക​മുണ്ടാവുകയും പോ​ൾ രവിയുടെ മു​ഖ​ത്ത് അ​ടി​ക്കുകയുമായിരുന്നു. ഇ​തി​ൻറെ വി​രോ​ധ​ത്തി​ൽ മ​ര​മു​ട്ടി​യു​മാ​യി വ​ന്ന പ്ര​തി വ​രാ​ന്ത​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന പോ​ളി​ൻറെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ സ്ഥ​ല​ത്തു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.