03
May 2026
Sun
03 May 2026 Sun
65 year old man rapes and kills 4 year old girl

നാലുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന് 65കാരന്‍. മഹാരാഷ്ട്രയിലെ നസ്രപുറിലാണ് സംഭവം. പ്രതിയെ പോലീസ് പിടികൂടി. പ്രതിക്ക് ഉടനടി കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമീണര്‍ പൂനെ-ബംഗളുരു ഹൈവേ ഉപരോധിച്ചു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ബാലികയെ കാണാതാവുകയായിരുന്നു. കുടുംബം നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ വികൃതമാക്കപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി ബാലികയുമായി നടന്നുപോവുന്നത് കണ്ടത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.

15 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അതിവേഗ കോടതിയിലാണ് കേസ് നടക്കുകയെന്നും പൂനെ റൂറല്‍ പോലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗില്‍ പറഞ്ഞു.

ALSO READ: 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചതായി പരാതി