25
May 2026
Mon
25 May 2026 Mon
10 of family drown while collecting clams in Bhatkal

ബെംഗളൂരു: കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ ഒരുകുടുംബത്തിലെ ഏട്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഉത്തര കന്നഡയിലെ തട്ടെ ഹക്കലു നദിയിലാണ് നാടിനെ ഞെട്ടിച്ച ദുരന്തം. രണ്ടുപേരെ കാണാതായി. മരിച്ചവരില്‍ ഏഴുപേരും സ്ത്രീകളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭദ്കല്‍ താലൂക്കിലെ ശിരാലി സ്വദേശികളായ ഉമേഷ് മഞ്ജുനാഥ് നായക് (40), ലക്ഷ്മി മഹാദേവ് നായക് (42), ലക്ഷ്മി ജട്ടപ്പ നായക് (30), ലക്ഷ്മി അപ്പണ്ണ നായക് (60), ലക്ഷ്മി ശിവറാം നായക് (49), ജ്യോതി മസ്തമ്മ നായക് (34), മാലതി നായക് (38), മസ്തമ്മ നായക് (60) എന്നിവരാണ് മരിച്ചത്.

രണ്ടുപേരെ രക്ഷപ്പെടുത്തി. നാഗരത്‌ന, മഹാദേവി എന്നിവരെയാണ് പോലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 പേരാണ് ഞായറാഴ്ച നദിയില്‍ കല്ലുമ്മക്കായ ശേഖരിക്കാനെത്തിയത്.

നദിയുടെ ആഴമുള്ള ഭാഗത്തെത്തിയതോടെ ഇവര്‍ ശക്തിയേറിയ ഒഴുക്കില്‍ പ്പെടുകയായിരുന്നു. എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

8 Dead as Family Swept Away While Collecting Mussels in North Kannada River