04
Jan 2024
Sat
04 Jan 2024 Sat

പത്തനംതിട്ട കൂടൽ ബെവ്കോ ഔട്ട്ലെറ്റിലെ ക്ലാർക്ക് അരവിന്ദ് 81.6 ലക്ഷം രൂപ തട്ടിയെടുത്തത് ഓൺലൈൻ റമ്മി കളിക്കാനെന്ന് പൊലീസ് കണ്ടെത്തി. ബാങ്കിൽ അയയ്ക്കാനായി കൊടുത്തുവിട്ട പണമാണ് പലപ്പോഴായി അരവിന്ദ് തട്ടിയെടുത്തത്. 22.5 ലക്ഷം രൂപയാണ് അക്കൗണ്ടിൽ ബാക്കിയുള്ളത്. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ ഒളിവിൽ പോയ അരവിന്ദിനെ പിടികൂടാൻ പൊലീസ് ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വർഷം ജൂൺ മാസം മുതലുള്ള ആറ് മാസം കൊണ്ടാണ് അരവിന്ദ് ഇത്രയും പണം തട്ടിയെടുത്തത്. ബാങ്കിൽ അടയ്ക്കാൻ നൽകിയിരുന്ന തുകയിൽ അടിച്ചുമാറ്റുന്ന പണം ഉപയോ​ഗിച്ച് അരവിന്ദ് റമ്മി കളിക്കുകയായിരുന്നു ചെയ്തിരുന്നത്. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ചില്ലറ വിൽപ്പനശാല മാനേജരാണ് അരവിന്ദിനെതിരേ പൊലീസിൽ പരാതി നൽകിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക