16
Mar 2024
Mon
16 Mar 2024 Mon

ഓസ്‌കര്‍ പ്രഖ്യാപനം: മികച്ച നടന്‍ കിലിയന്‍ മര്‍ഫി, നടി എമ്മ സ്റ്റോണ്‍, സംവിധായകന്‍ നോളന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോസാന്‍ജല്‍സ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ കിലിയന്‍ മര്‍ഫിയാണ്. എമ്മ സ്റ്റോണ്‍ ആണ് നടി. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് ആണ് മികച്ച സഹനടി. ലോസാഞ്ജലീസിലെ ഡോള്‍ബി തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപന വേദി. ജിമ്മി കിമ്മലാണ് അവതാരകന്‍.

പ്രധാന പുരസ്‌കാരങ്ങള്‍ ഇവയാണ്:

മികച്ച നടി എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്ങ്‌സ്)
മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ (ഒപ്പന്‍ഹൈമര്‍ )
മികച്ച സിനിമ കിലിയന്‍ മര്‍ഫി (ഒപ്പന്‍ഹൈമര്‍ )
മികച്ച ഒറിജിനല്‍ സ്‌കോര്‍ ഒപ്പന്‍ഹൈമര്‍
മികച്ച ഒറിജിനല്‍ സോങ് ബാര്‍ബി
മികച്ച സഹനടന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ഒപ്പന്‍ഹൈമര്‍)
മികച്ച എഡിറ്റര്‍ ജെന്നിഫര്‍ ലേം (ഒപ്പന്‍ഹൈമര്‍)
മികച്ച വിഷ്വല്‍ എഫക്ട് ഗോഡ്‌സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍ കരസ്ഥമാക്കി.
ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുവര്‍ തിങ്‌സ് (ഹോളി വാഡിങ്ടണ്‍)…
മികച്ച തരിക്കഥ (അഡാപ്റ്റഡ)് അമേരിക്കന്‍ ഫിക്ഷന്‍
മികച്ച നഹനടി ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുവര് തിങ്ങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്‌സ്റ്റെലിങ് പുവര് തിങ്ങ്‌സ് (നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍)
മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം) അനാറ്റമി ഓഫ് എ ഫോള്‍ (ജസ്റ്റിന്‍ ട്രയറ്റ്–ആര്‍തര്‍ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം 20 ഡേയ്‌സ് ഇന്‍ മരിയോപോള്‍ (യുക്രൈന്‍)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്
മികച്ച ഛായാഗ്രഹണം ഹോയ്ട്ട് വാന്‍ ഹെയ്‌ടേമ (ഒപ്പന്‍ഹൈമര്‍)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ വണ്ടര് സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍

13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്. പുവര്‍ തിങ്‌സിന് പതിനൊന്നും മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് പത്തും നാമനിര്‍ദേശങ്ങളാണുള്ളത്.

അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, മാസ്‌ട്രോ, ര്‍, പാസ്റ്റ് ലീവ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്ന മറ്റു സിനിമകള്‍.

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം ‘ടു കില്‍ എ ടൈഗര്‍’ മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ നേടിയത്.

96 oscar award declaration