29
Feb 2024
Mon
29 Feb 2024 Mon
indian more hit long term lung damage study by CMC

കോവിഡിനു ശേഷം ഇന്ത്യക്കാരില്‍ ദീര്‍ഘകാല ശ്വാസകോശ തകരാറുകള്‍ സംഭവിച്ചതായി പഠനം. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജ് പ്രസിദ്ധീകരിച്ച പഠനറിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യൂറോപ്പുകാരെയും ചൈനക്കാരെയും അപേക്ഷിച്ച് ശ്വാസകോശ തകരാര്‍ കൂടുതലായി ബാധിക്കപ്പെട്ടത് കോവിഡ് മുക്തരായ ഇന്ത്യക്കാരാണെന്ന് പഠനം പറയുന്നു.(indian more hit long term lung damage study by CMC)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിലര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലാകുമെങ്കിലും മറ്റുള്ളവര്‍ക്ക് ജീവിതകാലം മുഴുവന്‍ ശ്വാസകോശ തകരാര്‍ ഉണ്ടാവുമെന്നും പഠനത്തില്‍ കണ്ടെത്തി. 207 പേരെയാണ് സംഘം പഠനവിധേയമാക്കിയത്. കോവിഡിന്റെ ആദ്യ തരംഗത്തിലായിരുന്നു പഠനം. പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത് ജേണലിലാണ് പഠനറിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കോവിഡ് മുക്തരായി രണ്ടുമാസത്തിനു ശേഷം ശ്വാസകോശത്തിന്റെ പ്രവര്‍ത്തന പരിശോധനകള്‍, ആറു മിനിറ്റ് നടത്തം, രക്തപരിശോധന, ജീവിത നിലവാര പരിശോധന മുതലായവ നടത്തിയായിരുന്നു ഇക്കാര്യം കണ്ടെത്തിയത്. കോവിഡ് ചെറിയ രീതിയിലും ഇടത്തരം രീതിയിലും ഗുരുതരമായി ബാധിച്ചവരിലുമായിരുന്നു പഠനം.