Lsaya Nantitha Accident Death News:
|
ഹൈദരാബാത്: തെലങ്കാനയിലെ ബിആര്‍എസ് നേതാവും സെക്കന്തരാബാദ് എംഎല്‍എയുമായ ലാസ്യ നന്ദിത വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സ്വന്തം കാറില്‍ യാത്ര ചെയ്യവേ അമിന്‍പൂര്‍ മണ്ഡല്‍ ഏരിയയിലെ സുല്‍ത്താന്‍പൂര്‍ ഔട്ടര്‍ റിംഗ് റോഡില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എംഎല്‍എ ലാസ്യ നന്ദിത ചികിത്സയിലിരിക്കെയാണ് മരണണം. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറും ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് 37 കാരിയായ ലാസ്യ ആദ്യമായി സെക്കന്തരാബാദ് കാന്റി സീറ്റില്‍ നിന്ന് എംഎല്‍എയായത്. നന്ദിതയുടെ പിതാവും ഇതേ സീറ്റില്‍ നിന്ന് അഞ്ച് തവണയാണ് എംഎല്‍എയായത്.
ലാസ്യ നന്ദിതയുടെ ആകസ്മിക നിര്യാണത്തില്‍ ബിആര്‍എസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി. യുവ എംഎല്‍എ എന്ന നിലയില്‍ ഏറെ പ്രശസ്തയായിരുന്നു ലാസ്യ നന്ദിതയെന്നും അവരുടെ മരണം ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ലാസ്യ നന്ദിതയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എയുടെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്തി റെഡ്ഡിയും ദുഖം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിയലാണ് അദ്ദേഹം അന്തരിച്ചത്. നന്ദിതയും അതേ മാസത്തില്‍ പെട്ടന്ന് മരിച്ചുവെന്നത് വളരെ സങ്കടകരമാണ്. നന്ദിതയുടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും രേവന്ത് റെഡ്ഡി കുറിച്ചു.





