തിരുവനന്തപുരം: യുഎഇയിലേക്ക് വിസ, ടിക്കറ്റ്, താമസ സൗകര്യം ഉള്‍പ്പെടെ സൗജന്യമായി ലഭിക്കുന്നതും ആകര്‍ഷക ശമ്പളമുള്ളതുമായ ജോലി ഒഴിവുകൡലേക്ക് മലയാളികള്‍ക്ക് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് പുരുഷ നഴ്‌സുമാരെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെയും തേടുന്നത്. ( UAE JOBS: Attractive salary plus free visa, ticket and accommodation )
|
നഴ്‌സുമാരുടെ 80 ഒഴിവുകളാണുള്ളത്. നഴ്‌സിംഗ് ബിരുദവും ഐസിയു, എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിങ്( Oil and Gas nursing) എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായം: 40 വയസ്സില്‍ താഴെ. ഡിഒഎച്ച് ലൈസെന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 5000 യുഎഇ ദിര്‍ഹം. വിസ, എയര്‍ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ കമ്പനി വഹിക്കും.
എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യിലേക്ക് DCAS (Dubai Corporation Ambulance Service) ലൈസന്‍സ് ഉള്ള എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍ (EMT) മാരുടെ സൗജന്യ നിയമനം. 80 ഒഴിവുകളുണ്ട്. BSc (EMT), BSc Nursing, Advanced PG diploma in Emergency care, BSc Trauma care management എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം.
കൂടാതെ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റ്, ആംബുലന്‍സ് സര്‍വീസ് എന്നിവയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായം: 22 നും 35 നും ഇടയില്‍. DCAS (DUBAI) ലൈസെന്‍സ് ഉണ്ടായിരിക്കണം. ശമ്പളം: 5000 യുഎഇ ദിര്‍ഹം. ഓവര്‍ടൈം അലവന്‍സ് ലഭിക്കും. വിസ, എയര്‍ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം.
താല്‍ര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പാസ്സ്‌പോര്‍ട്, എന്നിവ 2024 മാര്‍ച്ച് 28 നു മുന്‍പ് [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2329440/41/42 /45 / 7736496574 .





