15
Apr 2024
Mon
15 Apr 2024 Mon

സംസ്ഥാന സർക്കാരിന് കീഴിൽ സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരമൊരുക്കി പുതിയ വിജ്ഞാപനം. കേരള സ്റ്റേറ്റ് ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (Kerala Bank) ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ 125 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല് വിവരങ്ങള് താഴെ നൽകുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷിക്കേണ്ട അവസാന തിയ്യതി:
2024 മെയ് 15 വരെ

പ്രായം:

18 വയസ്സ് മുതൽ 40 വരെ. 02/01/1984 നും 01/01/2006 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഇളവിന് അർഹതയുണ്ട്.

യോഗ്യത
മിനിമം ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാല് ഡിഗ്രി യോഗ്യതയുള്ളവർക്ക് ഈ അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

ശമ്പളം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിലെ ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 16,500 രൂപ മുതൽ 44,050 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

ഫീസ്:
PSC റിക്രൂട്ട്മെൻ്റ് ആയതിനാൽ പ്രത്യേക ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ one time രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി ‘നോട്ടിഫിക്കേഷൻ’ എന്ന ക്ലിക്ക് ചെയ്ത് ‘065/2024’ എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ ‘Apply Now’ എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

Apply now to Kerala Bank Recruitment 2024