15
Apr 2024
Sat
15 Apr 2024 Sat

ന്യൂ ഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിം വിദ്യാർത്ഥികൾ തലമറക്കുന്നതിന് (ഹിജാബ്) നിയന്ത്രണം കൊണ്ടുവരുന്നതിനിടെ ഇക്കാര്യത്തിൽ മുസ്ലിം കുട്ടികൾക്കുള്ള അവകാശം വകവെച്ചു കൊടുത്തു രാജ്യത്തെ മുൻനിര സ്ഥാപനമായ ഡൽഹി ജവഹലാൽ നെഹ്റു സർവകാല ശാല (JNU). സർവകാല ശാല VC ഡോ. ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാർത്ഥികളുടെ വസ്ത്രധാരണ തീരുമാനങ്ങളിൽ വ്യക്തിപരമായ അധികാരത്തിനു ആണ് പ്രാധാന്യം എന്ന് വിസി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കണമെന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് PTI വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞാൻ ഡ്രസ് കോഡിന് എതിരാണ്. വിദ്യാഭ്യാസ ഇടങ്ങൾ സ്വതന്ത്ര ഇടങ്ങളാണെന്ന് ഞാൻ കരുതുന്നു. ആരെങ്കിലും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് അവരുടെ ഇഷ്ടമാണ്. ആരെങ്കിലും അത് ധരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരെ നിർബന്ധിക്കരുത്. ഭക്ഷണവും വസ്ത്രവും വ്യക്തിപരമായ തിരഞ്ഞെടുപ്പിൻ്റെ കാര്യമാണ്. സ്ഥാപനങ്ങൾ ഇവയിൽ നിയമങ്ങളൊന്നും ഉണ്ടാക്കണമെന്ന് ഞാൻ കരുതുന്നില്ല. വ്യക്തിഗത തിരഞ്ഞെടുപ്പിനെ മാനിക്കണം. ജെഎൻയുവിൽ വിദ്യാർത്ഥികൾ ഷോർട്ട്‌സും തദ്ദേശീയ വസ്ത്രവും ധരിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു

JNU vice-chancellor backs students’ right to wear hijab