ഇന്ത്യയില്‍ മെഡിക്കല്‍ പി.ജി (എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ), ഡി.എന്‍.ബി, 6 വര്‍ഷ ഡോ.എന്‍.ബി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള നാഷനല്‍ എലിജിബിലിറ്റി കം- എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് പി.ജി 2024) ജൂണ്‍ 23ന്. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കും. ( NEET PG entrance exam on 23; Apply now )
|
ഇന്ത്യയൊട്ടാകെ 259 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം ലഭിക്കാന്‍ സാധ്യത. ‘നീറ്റ് പി.ജി. 2024’ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://netboard.edu.in, www.nbe.edu.in എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
പരീക്ഷാ ഫീസ് ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങള്‍ക്ക് 3500 രൂപ. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 2500 രൂപ മതി. ഓണ്‍ലൈനായി മേയ് 6 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അംഗീകൃത എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. 2024 ആഗസ്റ്റ് 15ന് മുമ്പ് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കണം.
‘നീറ്റ് പി.ജി.യില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് 50 പെര്‍സന്റേജില്‍ കുറയാതെയും ഒ.ബി.സി, പട്ടികവിഭാഗങ്ങള്‍ക്ക് 40, ഭിന്നശേഷിക്കാര്‍ക് 45 പെര്‍സെന്റൈലില്‍ കുറയാതെയും കരസ്ഥമാക്കണം. ജൂലൈ 15ന് ഫലപ്രഖ്യാപനമുണ്ടാവും.


