യുകെയിലേക്ക് പോവാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ(24)യാണ് മരിച്ചത്. വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ യുവതിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.(woman dies after she collapsed in Nedumbasseri airport while going to UK)
|
ഞായര്‍ രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലായിരുന്നു സൂര്യക്ക് പോവേണ്ടിയിരുന്നത്. രാവിലെ 11.30ന് വീട്ടുകാര്‍ക്കൊപ്പം സൂര്യ യാത്ര തിരിച്ചെങ്കിലും ആലപ്പുഴ എത്തിയത് മുതല്‍ ഛര്‍ദ്ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. നെടുമ്പാശ്ശേരി എത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്കായി സൂര്യ വിമാനത്താവളത്തില്‍ പ്രവേശിച്ചു. എന്നാല്‍ ഇതിന് പിന്നാലെ യുവതി കുഴഞ്ഞുവീഴുകയായിരുന്നു.
സൂര്യയെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ.





