15
May 2024
Wed
15 May 2024 Wed
slight relief today, gold prices in Kerala have decreased

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംസ്ഥാനത്ത് കേറിയും ഇറങ്ങിയും സ്വര്‍ണവില. സ്വര്‍ണവില ഇന്ന് കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 53,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കായിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു. ഫെഡ് റേറ്റ് കട്ട് പ്രതീക്ഷകള്‍ ഉയരുകയും മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തതോടെയാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്.

മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.