തെഹ്റാന്: ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത് കാടും മലകളും നിറഞ്ഞ ദുര്‍ഘട പ്രദേശത്ത്. ( Iran helicopter accident live news: President Raisi, FM on missing aircraft ) പ്രദേശത്തേക്ക് രക്ഷാ പ്രവര്‍ത്തകര്‍ എത്താന്‍ പ്രയാസപ്പെടുകയാണ്. ആദ്യ സംഘം അധികം വൈകാതെ തന്നെ അപകട സ്ഥലത്ത് എത്തിച്ചേരുമെന്ന് കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യാ റെഡ് ക്രസന്റ് മേധാവി ഹാമിദ് മുന്‍ജിം അറിയിച്ചു. മൂടല്‍ മഞ്ഞും മോശം കാലാവസ്ഥയും രക്ഷാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
|
സൈന്യത്തിന്റെയും ഇസ്ലാമിക റവല്യൂഷനറി ഗാര്‍ഡിന്റെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും സാധ്യമായ എല്ലാ സൗകര്യങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ സൈനിക മേധാവി മുഹമ്മദ് ബഗേരി ആഹ്വാനം ചെയ്തു. തുടക്കം മുതല്‍ തന്നെ എല്ലാ സൈനിക വിഭാഗങ്ങളും മേഖലയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് അപകട മേഖലയിലേക്ക്

ഇറാന് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബിര്‍ ഹെലികോപ്കടര്‍ അപകട സ്ഥലത്തിന് സമീപമുള്ള തബ്രീസിലേക്ക് പുറപ്പെട്ടു. അപകടത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു.
ഇറാന് ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ പെട്ടെന്നുള്ള വിയോഗമുണ്ടായാല്‍ വൈസ് പ്രസിഡന്റിനാണ് ചുമതല. പരമോന്നത നേതാവ് അലി ഖാംനഇയുടെ അംഗീകാരത്തിന് വിധേയമാരിക്കും ഇത്. വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുത്താല്‍ 50 ദിവസനത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
شرایط جوی نامناسب و مه سنگین در منطقه
شرایط جوی نامناسب و مه سنگین در منطقه شرایط جستوجو را با سختی مواجه کرده است pic.twitter.com/7UNQ63KHfR
— خبرگزاری تسنیم 🇮🇷 (@Tasnimnews_Fa) May 19, 2024


