29
May 2024
Tue
29 May 2024 Tue
political strategist Prashant Kishor

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിശോര്‍. കാര്യമായ ഭരണവിരുദ്ധ വികാരമില്ല. പ്രതിപക്ഷത്ത് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു നേതാവില്ല. ഈ സാഹചര്യത്തില്‍ 2019ല്‍ ലഭിച്ച 303 സീറ്റുകളില്‍ നിന്ന് ബിജെപി പിറകോട്ട് പോവാന്‍ സാധ്യതയില്ല. ചിലപ്പോള്‍ കുറച്ചുകൂടി മെച്ചപ്പെടാനാണ് സാധ്യതയെന്നും കിഷോര്‍ പറഞ്ഞു. (Who Will Win 2024 Polls? Prashant Kishor’s “Boring” Prediction )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്. നേരത്തേ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സഹായിക്കുകയും വിജയത്തിലേക്കു നയിക്കുകയും ചെയ്ത പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് ആണ് പ്രശാന്ത് കിഷോര്‍.

തിരഞ്ഞെടുപ്പിനെ നിങ്ങള്‍ എങ്ങിനെയൊക്കെ വിലയിരുത്തിയാലും കഴിഞ്ഞ 5 മാസങ്ങളായി ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് മോദി തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ്. ഒന്നുകില്‍ കഴിഞ്ഞ തവണത്തെ അത്രയും സീറ്റുകള്‍, അല്ലെങ്കില്‍ അതിനേക്കാളള്‍ കൂടുതല്‍-പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നിലവിലുള്ള സര്‍ക്കാരിനെതിരേയോ അല്ലെങ്കില്‍ അതിനെ നയിക്കുന്ന ആള്‍ക്കെതിരേയോ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കില്‍ ഒരു ബദല്‍ ഇല്ലെങ്കില്‍ പോലും ജനങ്ങള്‍ എതിരായി വോട്ട് ചെയ്യാന്‍ സാധ്യത ഉണ്ട്. എന്നാല്‍, മോദിക്ക എതിരേ അങ്ങിനെ വ്യാപകമായ ഒരു വികാരം ഉള്ളതായി അറിവില്ല. നിരശയോ, പ്രതീക്ഷിച്ചതു പോലെ സംഭവിക്കാത്തതോ ആയ കാര്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍, വ്യാപകമായ ഒരു രോഷമില്ലെന്ന് പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.

മറ്റൊരു പ്രധാന പ്രശ്‌നം, ശക്തനായ ഒരു എതിരാളിയുടെ അസാന്നിധ്യമാണ്. ഇന്നയാള്‍, വന്നാല്‍ സാഹചര്യം കുറേക്കൂടി മെച്ചപ്പെടും എന്ന് ജനങ്ങള്‍ക്ക തോന്നണം. രാഹുല്‍ ഗാന്ധി വന്നാല്‍, സാഹചര്യം മെച്ചപ്പെടുമെന്ന് വ്യാപകമായ ഒരു വികാരമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ അനുയായികള്‍ അങ്ങിനെ പറയുന്നുണ്ടാവാം. എന്നാല്‍, വ്യാപകമായ ഒരു വികാരത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വ്യാപകമായ ഭരണവിരുദ്ധ വികാരമോ എതിരാളികളില്‍ ബദലായി കരുതുന്ന ഒരാളോ ഇല്ലാത്ത സാഹചര്യത്തില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പ്രശാന്ത കിഷോര്‍ വിശദീകരിച്ചു.