15
May 2024
Fri
15 May 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഭിനയ മികവ് കൊണ്ട് ബോളിവുഡില്‍ ഇടംപിടിച്ച താരമാണ് ജാന്‍വി കപൂര്‍. ധഡക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം. വ്യത്യസ്ത ഗെറ്റപ്പിലും ലുക്കിലും എത്തി ഇടയ്ക്ക് ഇടയ്ക്ക് താരം എല്ലാവരെയും ഞെട്ടിക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്.

ഇപ്പോഴിതാ തന്റെ കൗമാരകാലത്തെ വികൃതികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. മാഷബിള്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാന്‍വി. ഒരിക്കല്‍ വീട്ടുകാര്‍ അറിയാതെ താന്‍ ഒരു പയ്യനെ മുറിയിലേക്ക് കയറ്റിയെന്നും എന്നാല്‍ തന്റെ അച്ഛന്‍ ബോണി കപൂര്‍ അത് കയ്യോടെ പൊക്കിയെന്നും ജാന്‍വി കപൂര്‍ പറയുന്നു.

ജാന്‍വി കപൂറിന്റെ വാക്കുകള്‍ ഇങ്ങനെ

‘ഞാന്‍ ഒരു പയ്യനെ അകത്തേക്ക് കടത്തി, മുന്‍വാതിലില്‍ വഴി പുറത്തേക്ക് പോയാല്‍ പ്രശ്‌നമാണ് എന്ന് തോന്നി, അത് കൊണ്ട് ഞാന്‍ അവനോടു പറഞ്ഞു ജനല്‍ വഴി പുറത്തേക്ക് ചാടാന്‍. എന്റെ കാര്‍ താഴെ ഉണ്ടായിരുന്നു. അതൊരു ഉയരമുള്ള കാറായിരുന്നു. അതു കൊണ്ട് കാറിലേക്ക് ചാടി മറിഞ്ഞു വീണാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അവന്‍ അങ്ങനെ തന്നെ ചെയ്തു.

അവന്‍ ജനാലയില്‍ നിന്ന് കാറിലേക്ക് ചാടുന്ന സമയത്ത് ഡ്രൈവര്‍ കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു, ഞാനത് ഓര്‍ത്തില്ല. എന്തായാലും അച്ഛന്‍ അത് സിസിടിവി ക്യാമറയില്‍ കണ്ടു. അത് കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം മുറിയുടെ പുറത്ത് ഗ്രില്‍ വെച്ചത്, ഇനി ആര്‍ക്കും ചാടാനും പുറത്തുപോകാനും കഴിയില്ല.’ എന്നാണ് ജാന്‍വി കപൂര്‍ പറഞ്ഞത്. അതേസമയം, മുറിയില്‍ നിന്ന് ഒളിച്ചോടിയ ആ ആണ്‍കുട്ടിയുടെ പേര് താരം പറഞ്ഞില്ല.

ഒരിക്കല്‍ തന്റെ അമ്മ ശ്രീദേവിയെ കാണാന്‍ ചെന്ന അച്ഛന്‍ ബോണി കപൂര്‍ ഒരു ഹോട്ടലിന്റെ ജനലില്‍ നിന്ന് ചാടിയതിനെ കുറിച്ചും ജാന്‍വി അഭിമുഖത്തിനിടെ പറഞ്ഞു.

‘ഒരിക്കല്‍ അമ്മയെ കാണാന്‍ വന്നപ്പോള്‍ അച്ഛന്‍ ഒരു ഹോട്ടലിന്റെ ജനലില്‍ നിന്ന് ചാടിയത് ഞങ്ങള്‍ക്കറിയാം.’അച്ഛന്‍ ഇപ്പോഴും ഈ പഴയകാര്യങ്ങളൊക്കെ തങ്ങളോട് പറയാറുണ്ടെന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു. ‘ഏതാണ്ട് 22 വര്‍ഷത്തോളം വിജയകരമായ ദാമ്പത്യബന്ധം നയിച്ചവരാണ് ബോണി കപൂറും ശ്രീദേവിയും. 2018ലായിരുന്നു ശ്രീദേവിയുടെ മരണം.

Janhvi Kapoor asked a boy to jump out her first floor window, was caught by dad Boney Kapoor