തെഹ്‌റാന്‍: പ്രസിഡന്റ് ഇബ്‌റാഹിം റഈസി കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍ അട്ടിമറി സാധ്യതയ്ക്കുള്ള തെളിവൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സൈന്യം. (Iran army finds no sign of foul play so far in Raisi helicopter crash )ഹെലികോപ്ടറിന് തീപ്പിടിച്ചത് ഒരു ഉയര്‍ന്ന പ്രതലത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ്. വെടിയുണ്ടയുടെ പാടുകളൊന്നും കോപ്ടറിന്റെ അവശിഷ്ടങ്ങളില്‍ ഇല്ലെന്നും പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.
|
മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടില്‍ തന്നെയാണ് റഈസിയുടെ കോപ്ടര്‍ പറന്നിരുന്നത്. അപകടത്തിന് മുമ്പ് സഞ്ചാര മാര്‍ഗത്തില്‍ വ്യതിയാനം ഉണ്ടായിട്ടില്ലെന്നും സായുധ സേനാ ജനറല്‍ സ്റ്റാഫ് തയ്യാറാക്കിയ റിപോര്‍ട്ടിലുണ്ട്. വാച്ച് ടവറും കോപ്ടര്‍ ജീവനക്കാരും തമ്മിലുള്ള ആശയ വിനിമയത്തിലും സംശയകരമായി ഒന്നുമില്ല.
പ്രസിഡന്റിന്റെ കോപ്ടറും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് ഹെലികോപ്ടറുകളും തമ്മില്‍ ആശയ വിനിമയം നടന്നത് അപകടത്തിന് ഒന്നര മിനിറ്റ് മുമ്പാണ്.
ഞായറാഴ്ച്ച അപകടത്തില്‍പ്പെട്ട കോപ്ടറിന്റെ അവശിഷ്ടങ്ങള്‍ വടക്കു പടിഞ്ഞാറന്‍ ഇറാനിലെ പര്‍വ്വത നിരകളില്‍ ഇറാന്‍ ഡ്രോണുകളാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെ കണ്ടെത്തിയത്. മൂടല്‍ മഞ്ഞും തണുപ്പുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായത്.
പ്രാഥമിക റിപോര്‍ട്ടില്‍ സംശകരമായി ഒന്നുമില്ലെങ്കിലും അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും സൈന്യം വ്യക്തമാക്കി.


