ന്യൂഡല്‍ഹി: സ്വയം ദൈവമായി ചമഞ്ഞ് 400 സീറ്റിന് മുകളില്‍ നേടുമെന്ന് വീമ്പടിച്ച നരേന്ദ്ര മോദി ഭക്തകര്‍ ന്യായീകരണത്തിന് സകല കച്ചിത്തുരുമ്പിലും കേറിപ്പിടിക്കുന്നു. (open-a-i-said-that-there-was-foreign-intervention-in-favor-of-india )ബി.ജെ.പിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെ പ്രതിരോധിക്കാന്‍ അര്‍ണാബ് ഗ്വാസാമിയുടെ വീഡിയോയാണ് സംഘപരിവാര സൈബര്‍ പോരാളികള്‍ക്ക് പുതിയ ആയുധം.
|
ബിജെപിയുടെ മൗത്ത് പീസ് പോലെ പ്രവര്‍ത്തിക്കുന്ന റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ വീഡിയോ ആണ് ബിജെപി അണികള്‍ ക്യാപ്‌സൂള്‍ ആയി ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇന്ത്യമുന്നണിക്ക് അനുകുലമായി വിദേശ ഇടപെടലുകളുണ്ടായതായി ചാറ്റ് ജി.പി.ടി കമ്പനിയായ ഓപ്പണ്‍ എ.ഐ. തന്നോട് വെളിപ്പെടുത്തിയെന്നാണ് അര്‍ണബ് വീഡിയോയില്‍ പറയുന്നത്.
ജൂണ്‍ 1ന് പുറത്തുവന്ന വീഡിയോയാണ് വാട്സ് ആപ്പ് വഴിയും മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യ മുന്നണിക്കും, പ്രത്യേകിച്ച് കോണ്‍ഗ്രസിന് വേണ്ടിയുമാണ് അത്തരം ഇടപെടലുകളുണ്ടായത് എന്നും വീഡിയോയില്‍ പറയുന്നു.
ഇസ്രയേലില്‍ നിന്നുള്ള കമ്പനികളടക്കം കോണ്‍ഗ്രസിന് വേണ്ടി പണം മുടക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് മറുപടി പറയണമെന്നും അര്‍ണാബ് ആവശ്യപ്പെടുന്നുണ്ട്. വലിയ തോതിലുള്ള പണത്തിന്റെ കൈമാറ്റം ഇതുവഴി നടന്നിട്ടുണ്ട്. എന്തിനാണ് വിദേശ കമ്പനികള്‍ കോണ്‍ഗ്രസിന് പണം നല്‍കിയത് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനെ വിദേശകമ്പനികളും വിദേശ ശക്തികളും ഭയപ്പെടുന്നതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.
ഇത്തരം ഇടപെടലുകള്‍ ബി.ജെ.പി അനുകൂല പ്രചാരണങ്ങളെ തടസ്സപ്പെടുത്തി. ഇതൊന്നും റിപ്പബ്ലിക് ടി.വിയുടെ കണ്ടെത്തലുകള്‍ അല്ലെന്നും ഓപ്പണ്‍ എ.ഐ. വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറയുന്നു.
ജൂണ്‍ 1ന് റിപ്പബ്ലിക് ടി.വിയുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത 49 മിനുട്ട് ദൈര്‍ഘ്യമുള്ള ചര്‍ച്ചയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെട്ടിയെടുത്ത 3 മിനുട്ട് ക്ലിപ്പാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.





