.
|
ജയ്പൂര്‍: വിദേശ വനിതയെ കബളിപ്പിച്ച് മൂന്നൂറ് രൂപയുടെ മുക്ക് പണ്ടങ്ങൾ വിറ്റത് ആറുകോടി രൂപയ്ക്ക്. രാജസ്ഥാനിലെ ജയ്പൂരിലെ കൃത്രിമ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് ഉടമയാണ് വിദേശവനിതയെ കബളിപ്പിച്ചത്. സംഭവത്തില്‍ ഉടമയ്ക്കെതിരെ യുവതി ജയ്പൂര്‍ പൊലീസില്‍ പരാതി നല്കി.
ജയ്പൂരിലെ ജോഹ്രി ബസാറിലെ കടയില്‍ നിന്നാണ് യുഎസ് യുവതിയായ ചെറിഷ് ആഭരണങ്ങള്‍ വാങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ യുഎസില്‍ നടന്ന പ്രദര്‍ശനത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന യുവതി ഇന്ത്യയിലെത്തി കടയുടമ ഗൗരവ് സോണിയെ സന്ദര്‍ശിച്ചെങ്കിലും അയാള്‍ നിഷേധിച്ചതോടെയാണ് പൊലീസിനെ സമീപിച്ചത്. ഇതോടെ മനക് സ്റ്റേഷനിൽ കടയുടമ യുഎസ് വനിതക്കെതിരെ കൗണ്ടർ പരാതിയും നൽകി.
തുടര്‍ന്ന് അവര്‍ യുഎസ് എംബസിയെയും സമീപിച്ചു. 2022-ല്‍ ഇന്‍സ്റ്റാഗ്രാം വഴി ഗൗരവ് സോണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു. ഒളിവില്‍ പോയ ഷോപ്പ് ഉടമയ്ക്കെതിരെ തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണത്തനായി പ്രത്യേകസംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു.
Jewellery worth Rs 300 sold to US resident for Rs 6 crore in Jaipur





