29
Jun 2024
Sun
29 Jun 2024 Sun
muslim homes demolished in mp

ഭോപ്പാല്‍:  ( houses demolished for throwing suspected cow meat on temple premises in MP )  മധ്യപ്രദേശില്‍ ക്ഷേത്ര പരിസരത്ത് പശുവി ഇറച്ചി വലിച്ചെറിഞ്ഞെന്ന് ആരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ റഫ്രിജറേറ്ററില്‍ പശുവിറച്ചി കണ്ടെത്തിയെന്നാരോപിച്ച് 11 മുസ്ലിംകളുടെ വീടുകളും തകര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയോറ ടൗണിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന്റെ പരിസരത്താണ് പശു ഇറച്ചി വലിച്ചെറിഞ്ഞതായി ആരോപിക്കപ്പെടുന്നത്. വെള്ളിയാഴ്ച മധ്യപ്രദേശ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. മേവതി, ഷാക്കിര്‍ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. യുവാക്കള്‍ ക്ഷേത്ര പരിസരത്ത് പശു ഇറച്ചി ഉപേക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മനോജ് കുമാര്‍ സിങ് അവകാശപ്പെടുന്നത്.

ഇതിന് പിന്നാലെ പൊലീസ് ഇരുവരുടെയും വീടുകള്‍ കണ്ടെത്തി അവരെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുമായിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇരുവരുടെയും വീടുകള്‍ തകര്‍ത്തത്. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പൊളിച്ച് മാറ്റിയത്.
cow salaughter muslim homes demolished

അനധികൃത ഇറച്ചി കച്ചവടം ആരോപിച്ച് 11 വീടുകള്‍ തകര്‍ത്തു
മധ്യപ്രദേശിലെ തന്നെ മാണ്ട്‌ലയില്‍ അനധികൃത ഇറച്ചി കച്ചവടം ആരോപിച്ച് 11 മുസ്ലിംകളുടെ വീടുകള്‍ അധികൃതര്‍ തകര്‍ത്തു. ബലിപെരുന്നാളിന് അറുക്കാനായി തയ്യാറാക്കി നിര്‍ത്തിയിരുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. നായിന്‍പൂരിലെ ഭൈന്‍വാഹി ഏരിയയില്‍ നിരവധി പശുക്കളെ അറുക്കാനായി തയ്യാറാക്കി നിര്‍ത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപെട്ടതെന്ന് മാണ്ട്‌ല പോലീസ് സൂപ്രണ്ട് രജത് സക്ലേച്ച പറഞ്ഞു.

 

View this post on Instagram

 

A post shared by Hindutva Watch (@hindutvawatchin)


പോലീസ് സംഘം അവിടെ എത്തിയപ്പോള്‍ പ്രതിയുടെ വീടിന്റെ പിറക് വശത്ത് 150 പശുക്കളെ കണ്ടെത്തി. 11 പ്രതികളുടെയും വീടുകളിലെ റഫ്രിജറേറ്ററില്‍ നിന്ന് പശു ഇറച്ചി കണ്ടെത്തിയതായും പോലീസ് അവകാശപ്പെടുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതെന്നാരോപിച്ച് 11 പേരുടെയും വീടുകള്‍ തകര്‍ക്കുകയായിരുന്നു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കി 10 പേര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

യുപിയില്‍ ആരംഭിച്ച ബുള്‍ഡോസര്‍ രാജ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായി പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേകിച്ചും മുസ്ലിംകളെ ലക്ഷ്യമിട്ടാണ് ഈ നടപടി. ഏതെങ്കിലും കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ വീടുകള്‍ അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ച് തകര്‍ക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ബിജെപിക്ക് ആധിപത്യമുള്ള വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ക്കെതിരേയുള്ള പ്രതികാര നടപടികള്‍ വര്‍ധിക്കുന്നതായി എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.