അമരാവതി: ആന്ധ്രാപ്രദേശില്‍ നാല് വാര്‍ത്ത ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തി വെച്ച് സര്‍ക്കാര്‍. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമുള്ള നാല് ചാനലുകള്‍ പൂട്ടിച്ചത്. തെലുങ്ക് ചാനലുകളായ ടി.വി9, എന്‍.ടി.വി, 10ടി.വി, സാക്ഷി ടി.വി എന്നിവയുടെ സംപ്രേക്ഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് നിര്‍ത്തി വെച്ചത്.
|
ഈ നാല് പ്രാദേശിക വാര്‍ത്താ ചാനലുകള്‍ക്ക് സര്‍ക്കാര്‍ വില്‍ക്കേര്‍പ്പെടുത്തി എന്നാരോപിച്ച് വൈ.എസ്.ആര്‍.സി.പി രാജ്യസഭാംഗം എസ്. നിരഞ്ജന്‍ റെഡ്ഡി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) പരാതി നല്‍കി. സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശ് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഈ നാല് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിയതെന്ന് എസ്. നിരഞ്ജന്‍ റെഡ്ഡി ട്രായ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.
നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ചാലുകള്‍ക്ക് വില്‍ക്കേര്‍പ്പെടുത്തിയതെന്നും കത്തില്‍ പറയുന്നു. വൈ.എസ്.ആര്‍.കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കുടുംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡിന് കീഴിലുള്ള ചാനലാണ് സാക്ഷി ടി.വി.
മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള സര്‍ക്കാരിന്റെ കടന്നു കയറ്റമാണിതെന്ന് വൈ.എസ്.ആര്‍.കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇതിനെതിരേ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ട്രായിയോട് വൈ.എസ്.ആര്‍.കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്നാല്‍ ചാനലുകള്‍ തടഞ്ഞതില്‍ പങ്കില്ലെന്നും നടപടിയെടുത്തത് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് ആണെന്നുമാണ് ഡി.ടി.പി സര്‍ക്കാര്‍ പറയുന്നത്. സംപ്രേക്ഷണം തടയുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഐ.ടി മന്ത്രി എന്‍.ലോകേഷ് പ്രതികരിച്ചു.
നേരത്തേ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഓഫിസും ജഗമന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധമുള്ള ഏതാനും
അനധികൃത നിര്‍മാണം ആരോപിച്ച് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.





