15
Jun 2024
Mon
15 Jun 2024 Mon
Investigation thriller Kurukku

ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍’കുരുക്ക്’ന്റെ ട്രെയിലര്‍ ആന്‍ഡ് മ്യൂസിക് ലോഞ്ച് തിരുവനന്തപുരത്ത് വച്ച് നടന്നു. (trailer-from-kurukku-movie-is-out ) സംവിധായകരായ രാജസേനന്‍, വിനു കിരിയത്ത്, ഗായകരായ ഇഷാന്‍ ദേവ്, അരവിന്ദ് വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ട്രെയിലര്‍ പ്രഥ്വിരാജ് സുകുമാരനാണ് സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിഷ ഫിലിംസിന്റെ ബാനറില്‍ ഷാജി പുനലാല്‍ നിര്‍മ്മിച്ച് അഭിജിത്ത് നൂറാണി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് കുരുക്ക്. കേരള പൊലീസിനെ വല്ലാതെ കുഴക്കിയ ഒരു സെന്‍സേഷനല്‍ കേസിന്റെ അന്വേഷണമാണ് കഥാ തന്തു. തലസ്ഥാന നഗരത്തില്‍ ഒരു രാത്രി നടന്ന റൂബിന്‍- സ്‌നേഹ കൊലക്കേസിന്റെ അന്വേഷണം നടത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ കഴക്കൂട്ടം സിഐ സാജന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കഥയാണ് ഇതിവൃത്തം.അനില്‍ ആന്റോയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സാജന്‍ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്.

ബാലാജി ശര്‍മ്മ, മീര നായര്‍ , പ്രീതാ പ്രദീപ്,ശ്രീജിത്ത് ശ്രീകണ്ഠന്‍, ശബരി ചന്ദ്രന്‍, അജയഗോഷ്, കൊല്ലം തുളസി, മഹേഷ്, യമുന, കെ എസ് ബിന്ദു , രാജ്കുമാര്‍, ദര്‍ശന, ശ്രീകാന്ത്, സുബിന്‍ ടാര്‍സന്‍, അനീഷ്, സന്ദീപ് സച്ചു, എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങള്‍:- രാജേഷ് നീണ്ടകര, ഷാനി ഭുവന്‍, സംഗീതം:- യു എസ് ദീക്ഷിത്, സുരേഷ് പെരിനാട്. ഛായാഗ്രഹണം-: റെജിന്‍ സാന്റോ, കലാസംവിധാനം-: രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനര്‍-: രാംദാസ്, മേക്കപ്പ്-: ജിജു കൊടുങ്ങല്ലൂര്‍, കോ റൈറ്റര്‍ ആന്‍ഡ് ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍-: ജിംഷാര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍:- സുഹാസ് അശോകന്‍, പ്രൊജക്റ്റ് ഡിസൈനര്‍-: അഖില്‍ അനിരുദ്ധ്, ഫിനാന്‍സ് മാനേജര്‍:- അക്ഷയ് ജെ, ഫിനാന്‍സ് കണ്‍ട്രോളര്‍:- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്-: കുര്യന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-: എസ് മുരുകന്‍, പിആര്‍ഒ-: പി ശിവപ്രസാദ്, സ്റ്റില്‍സ്:- അജി മസ്‌ക്കറ്റ്.