16
Jun 2024
Fri
16 Jun 2024 Fri
north korea executed 22 year old man for hearing k pop

ഉത്തരകൊറിയയിലെ ഏകാധിപത്യ ഭരണരീതി കുപ്രസിദ്ധമാണ്. അവയിലെ ഏറ്റവും പുതിയ വാർത്തയാണിപ്പോൾ പുറത്തുവന്നിരിക്കുന്ന വധശിക്ഷ. ​ദക്ഷിണ കൊറിയൻ റാപ് കേട്ടതിനും സിനിമ കണ്ടതിനുമാണ് ഉത്തരകൊറിയയിൽ 22കാരനെ പരസ്യമായി വധശിക്ഷയ്ക്കു വിധേയനാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദക്ഷിണ കൊറിയയിലെ ഏകീകരണ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട ഉത്തരകൊറിയൻ മനുഷ്യാവകാശ റിപോർട്ടിലാണ് ഈ കേസ് പ്രതിപാദിക്കുന്നത്. 2022ലാണ് യുവാവിനെ വധിച്ചത്. 70 ​ദക്ഷിണ കൊറിയൻ ​ഗാനങ്ങൾ കേട്ടു, 3 ദക്ഷിണ കൊറിയൻ സിനിമകൾ കണ്ടു, അവ വിതരണം ചെയ്തു എന്നീ കുറ്റം ചുമത്തിയായിരുന്നു വധശിക്ഷ നടപ്പാക്കിയതെന്നും റിപോർട്ടിൽ പറയുന്നു.

ഉത്തരകൊറിയയിൽ ദക്ഷിണ ഹവാൻ​ഗീ പ്രവിശ്യയിൽ നിന്നുള്ള യുവാവിനെയാണ് 2020ലെ ഉത്തരകൊറിയൻ നിയമം അടിസ്ഥാനമാക്കി വധിച്ചത്. വധുക്കൾ വെള്ളവസ്ത്രം ധരിക്കുന്നത്, വരൻമാർ വധുക്കളെ എടുക്കുന്നത്, സൺ​​ഗ്ലാസുകൾ ധരിക്കുന്നത്, വൈൻ ​ഗ്ലാസിൽ നിന്ന് മദ്യം കഴിക്കുന്നത് തുടങ്ങിയവയെല്ലാം ദക്ഷിണ കൊറിയൻ ആചാരമാണെന്നും ഇവയൊന്നും ആവർത്തിക്കരുതെന്നും ഉത്തരകൊറിയയുടെ നിയമത്തിൽ പറയുന്നുണ്ടെന്ന് ദ ​ഗാർഡിയൻ റിപോർട്ട് ചെയ്തു.

ദക്ഷിണ കൊറിയൻ റാപ് വിലക്കിക്കൊണ്ട് മുൻ ഭരണാധികാരി കിം ജോങ് ഇൽ ആണ് ആദ്യം ഉത്തരവിറക്കിയത്. ഈ ഉത്തരവ് അദ്ദേഹത്തിന്റെ പുത്രനായ നിലവിലെ ഭരണാധികാരി കിം ജോങ് ഉൻ കൂടുതൽ കർക്കശമാക്കുകയുമാണുണ്ടായത്.