കളിക്കിടെ കാലിനുപരിക്കേറ്റ 9കാരന്റെ കാൽ ശസ്ത്രക്രിയ ചെയ്യുന്നതിനു പകരം ഡോക്ടർമാർ ചെയ്തത് ചേലാകർമം. മഹാരാഷ്ട്രയിലെ താനെയിലെ സർക്കാർ ആശുപത്രിയിലാണ് ഡോക്ടർമാർക്ക് പിഴവ് സംബന്ധിച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ഉടൻ തന്നെ കുട്ടിയുടെ കാലും മെഡിക്കൽ സംഘം ശസ്ത്രക്രിയ ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
|
കഴിഞ്ഞമാസമാണ് കുട്ടിക്ക് കളിക്കിടെ കാലിനു പരിക്കേറ്റതെന്ന് മാതാപിതാക്കൾ പറയുന്നു. ജൂൺ 15ന് കുട്ടിയെ ഷാഹാപൂർ ഉപജില്ലാ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിക്കുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയയ്ക്കായി 9കാരനെ ഓപറേഷൻ തിയേറ്ററിൽ കയറ്റിപ്പോൾ ഡോക്ടർമാർക്ക് അബദ്ധം സംഭവിക്കുകയായിരുന്നു.
കാലിന് ശസ്ത്രക്രിയ നടത്തേണ്ട കുട്ടിയുടെ ചേലാകർമം പൂർത്തിയാക്കി കുട്ടിയെ പുറത്തിറക്കിയപ്പോഴാണ് അബദ്ധം മനസ്സിലാവുന്നത്. തുടർന്ന് ഉടൻ തന്നെ കാലിലെ ശസ്ത്രക്രിയ പൂർത്തിയാക്കി. കുട്ടിയുടെ മാതാപിതാക്കൾ ഷഹാപുർ പോലീസിലെത്തി ഡോക്ടർമാർക്കെതിരേ പരാതി നൽകി.
കുട്ടിയുടെ ലിംഗാഗ്രത്തിലെ ചർമം പിന്നോട്ടു മാറാതെ മുറുകിയിരിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും ഇതിനാലാണ് ചേലാകർമം ചെയ്തതെന്നും ആശുപത്രിയിലെ മെഡിക്കൽ ഓഫിസറായ ഗജേന്ദ്ര പവാർ മാധ്യമങ്ങളോടു പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





