മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന കതിരവന്‍ എന്ന സിനിമയെക്കുറിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് സംവിധായകന് അരുണ്‍ രാജ്. (Kathiravan movie updates: Mammaootty as Mahathma Ayyan kali ) അയ്യങ്കാളിയായി മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്നെ ബിഗ് സ്ക്രീനിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് വ്യക്തതയുമായി അരുണ്‍ രാജ് രംഗത്തെത്തിയിരിക്കുന്നത്.
|
പ്രവാസി മലയാളികളായ നാലു യുവ സംരഭകര്‍ ഡ്രീം ലാന്റ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തെ സംബന്ധിച്ച് അനാവശ്യ ചര്‍ച്ചകള്‍ നടത്തുന്നതിന് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ വേദനിപ്പിക്കുന്ന ചര്‍ച്ചകള്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായി. ജാതി അധിക്ഷേപങ്ങള്‍ നടന്നു. ഇതിലൊന്നും പ്രതികരിക്കാനില്ല. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അനാവശ്യ ചര്‍ച്ചകള്‍ മമ്മൂക്കയ്ക്കും ബുദ്ധിമുട്ടുണ്ടാക്കാം. ഇതിലേക്ക് അദ്ദേഹത്തെ വലിച്ചിഴക്കേണ്ടെന്നും അരുണ്‍ രാജ് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നതും അരുണ്‍ രാജ് തന്നെയാണ്.


