21
Jul 2024
Sun
21 Jul 2024 Sun

ലാസ് വേഗാസ്: കോപ അമേരിക്ക ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കിരീട ഫേവറിറ്റുകളായ ബ്രസീല്‍ പുറത്ത്. പെനാല്‍റ്റിയില്‍ 4-2ന് ഉറുഗ്വേയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ പുറത്തായത്. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വെയുടെ എതിരാളി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയിലാണ് പിരിഞ്ഞത്. നിശ്ചിത സമയത്ത് ഗോളടിക്കാതെ മുന്നേറിയ മത്സരത്തിന്റെ വിധിനിര്‍ണയം നേരെ പെനാല്‍റ്റിയിലെത്തുകയായിരുന്നു. ഉറുഗ്വെയ്ക്കായി ഫെഡറിക്കോ വാല്‍വര്‍ഡെ, റോഡ്രിഗോ ബെന്റന്‍ക്യുര്‍, ജിയോര്‍ജിയന്‍ ഡി അരസ്‌ക്വേറ്റ, മാനുവല്‍ ഉഗ്രെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോസെ ജിമെനെസിനു മാത്രമാണ് പിഴച്ചത്.

ബ്രസീലിനായി അന്‍ഡ്രിസ് പെരേര, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ആദ്യ കിക്കെടുത്ത എഡര്‍ മിലിറ്റോ, മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസ് എന്നിവര്‍ അവസരം പാഴാക്കി.

നിശ്ചിത സമയത്തിന്റെ 74ാം മിനിറ്റ് മുതല്‍ ഉറുഗ്വെ പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രസീലിനെ അവര്‍ പ്രതിരോധിച്ചു. നഹിതാന്‍ നാന്‍ഡെസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതേടെ അവസരം മുതലെടുക്കാന്‍ ബ്രസീലിനു സാധിച്ചതുമില്ല. മത്സരത്തില്‍ പൊസഷന്‍ കാത്തതും പാസിങില്‍ മുന്നില്‍ നിന്നതുമെല്ലാം ബ്രസീലായിരുന്നു.

Brazil vs Uruguay Live Score Updates, Copa America 2024: BRA 0-0 URU (Uruguay win 4-2 in Penalties) – Celeste glory from Penalties as Selecao Crash Out