15
Jul 2024
Mon
15 Jul 2024 Mon

നാല് പതിറ്റാണ്ടിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നു; നിധിശേഖരം കണ്ട് ഞെട്ടി സമിതിയംഗങ്ങള്‍, ഉള്ളില്‍ പാമ്പുകളുണ്ടായില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭുവനേശ്വര്‍: നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ നിധി ശേഖരത്തിന്റെ് പൂട്ട് തുറന്നു. ഒഡീഷ സര്‍ക്കാര്‍ രൂപീകരിച്ച 11 പേരടങ്ങുന്ന സമിതിയംഗങ്ങള്‍ 46 വര്‍ഷങ്ങള്‍ക്ക് ഇന്നലെ ഉച്ചയോടെയാണ് ഭണ്ഡാരം വീണ്ടും തുറന്നത്.

മുന്‍ ഒഡിഷ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷന്‍ (എസ്‌ജെടിഎ) ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ അരബിന്ദ പാധി, എഎസ്‌ഐ സൂപ്രണ്ട് ഡി ബി ഗഡനായക്, പുരിയിലെ രാജാവായിരുന്ന ഗജപതി മഹാരാജാവിന്റെ പ്രതിനിധി എന്നിവരാണ് ഭണ്ഡാരം വെച്ച അറയിലേക്ക് പ്രവേശിച്ചത്. രത്‌ന ഭണ്ഡാരത്തില്‍ പ്രവേശിച്ചവരില്‍ പട്‌ജോഷി മൊഹാപത്ര, ഭണ്ഡാര്‍ മെക്കാപ്പ്, ചധൗകരണ, ദേലികരന്‍ എന്നീ നാല് ക്ഷേത്ര സേവകരും ഉള്‍പ്പെടുന്നു.രത്‌ന ഭണ്ഡാരം വീണ്ടും തുറക്കാനുള്ള അനുമതി തേടുന്ന ‘അഗ്‌ന്യ’ ചടങ്ങ് രാവിലെ പൂര്‍ത്തിയാക്കിയിരുന്നു.

അത്യപൂര്‍വും അമൂല്യവുമായ ആഭരണങ്ങള്‍ സൂക്ഷിച്ച, അപൂര്‍വ രത്‌നങ്ങളും വജ്രങ്ങളും അടങ്ങിയ നിലവറയാണ് രത്‌നഭണ്ഡാരം എന്നറിയപ്പെടുന്നത്. ഇതില്‍ നിന്നു വിലപിടിപ്പുള്ള ആഭരണങ്ങള്‍ പലതും നഷ്ടമായെന്ന് ആരോപണമുയര്‍ന്നതോയൊണ് ഇക്കാര്യം പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് നിലവറയില്‍ എത്തി അന്വേഷിക്കാന്‍ തീരുമാനിച്ചത്.
ഉള്ളില്‍ പാമ്പുകള്‍ താവളമടിച്ചിട്ടുണ്ടെന്നതുള്‍പ്പെടെയുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായതിനാല്‍ പാമ്പുപിടിത്തക്കാരെ ഉള്‍പ്പെടെ തയാറാക്കിയാണ് സംഘം ഉള്ളില്‍ കടന്നത്. എന്നാല്‍ ഉള്ളില്‍ പാമ്പുകളെ കണ്ടെത്തിയില്ല.

നൂറ്റാണ്ടുകളായി ഭക്തരും പഴയ രാജാക്കന്മാരും സംഭാവന ചെയ്ത സഹോദര ദേവതകളായ ജഗന്നാഥന്‍, സുഭദ്ര, ബലഭദ്രന്‍ എന്നിവരുടെ വിലയേറിയ ആഭരണങ്ങള്‍ രത്‌ന ഭണ്ഡാരത്തില്‍ ഉണ്ട്. ഇതിനെ ബാഹ്യ അറ (ബഹാര ഭണ്ഡാര്‍), അകത്തെ അറ (ഭിതാര ഭണ്ഡാര്‍) എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ഭക്തര്‍ ഭഗവാന്‍ ജഗന്നാഥന് അര്‍പ്പിക്കുന്ന വിലപിടിപ്പുള്ള സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ ഈ ട്രഷറിയിലാണ്. ഒഡീഷയിലെ രാജാവ് അനംഗഭീമ ദേവ് ഭഗവാന് ആഭരണങ്ങള്‍ തയ്യാറാക്കാന്‍ 2.5 ലക്ഷം മഠം സ്വര്‍ണ്ണം സംഭാവന ചെയ്തിരുന്നു. പുറത്തെ ട്രഷറിയില്‍ ഭഗവാന്‍ ജഗന്നാഥന്റെ സുന മുകുടവും 120 തോല വീതം തൂക്കമുള്ള മൂന്ന് സ്വര്‍ണ്ണ മാലകളും (ഹരിദകാന്തി മാലി) ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭണ്ഡാരത്തില്‍ 74 സ്വര്‍ണാഭരണങ്ങള്‍ ഉണ്ട്. ഓരോന്നിനും 100 തോലിലധികം ഭാരമുണ്ട്. സ്വര്‍ണ്ണം, വജ്രം, പവിഴങ്ങള്‍, മുത്തുകള്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച പ്ലേറ്റുകളും കൂടാതെ 140 ലധികം വെള്ളിയാഭരണങ്ങളും ഭണ്ഡാരത്തില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് മാഗസിനില്‍ പറയുന്നത്. വാര്‍ഷിക രഥയാത്രയില്‍ സുനഭേശ (സ്വര്‍ണ്ണ വസ്ത്രം) ചടങ്ങ് പോലെയുള്ള അവസരങ്ങളില്‍ 12ാം നൂറ്റാണ്ടിലെ ശ്രീകോവിലിന്റെ പുറത്തെ അറ തുറക്കപ്പെടാറുണ്ട്.

1978ലാണ് ഭണ്ഡാരത്തിന്റെ അകത്തേ അറ അവസാനമായി തുറന്നത്. അറ തുറന്ന് പരിശോധിക്കുന്നതിന് വേണ്ട മൂന്ന് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ നേരത്തെ തന്നെ അധികൃതര്‍ ഉണ്ടാക്കിയിരുന്നു. ‘മൂന്ന് എസ്ഒപികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് രത്‌നഭണ്ഡാര്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തേത് താത്കാലിക രത്‌നഭണ്ഡാരത്തിന്റെ നടത്തിപ്പിന് വേണ്ടിയുള്ളതാണ്.

Odisha: Ratna Bhandar, treasury of Jagannath temple in Puri, reopens after 46 years

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക