ലഖ്നോ: ആര്‍എസ്എസില്‍ നുഴഞ്ഞു കയറാന്‍ പദ്ധതിയിട്ടുവെന്ന കേസില്‍ 2022 സപ്തംബറില്‍ യുപി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്ത മൂന്ന് മുന്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. (Case of planning to infiltrate RSS; Bail for three former Popular Front leaders) സുഫിയാന്, മുഹമ്മദ് ഫൈസാന്‍, മുഹമ്മദ് രിഹാന്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് കരുണേഷ് സിങ് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. പ്രതികള്‍ 2022 സപ്തംബര്‍ 27 മുതല്‍ ജയലിലാണെന്നും ഇതുവരെ വിചാരണ തുടങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.
|
രഹസ്യവിവരത്തെ തുടര്‍ന്നാണ് 2022 സപ്തംബര്‍ 27ന് മൂന്ന് പേരെയും യുപി എസ്ടിഎഫ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന് അവകാശപ്പെട്ടു. മൂഹമ്മദ് ഫൈസാന്റെയും രിഹാന്റെയും പക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍, 2047ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന ഉറുദു പുസ്തകം, ബാബരി മസ്ജിദിന്റെ ഫോട്ടോ എന്നിവ കണ്ടെടുത്തതായി പ്രോസിക്യൂഷന് ആരോപിക്കുന്നു. സുഫിയാന്റെ കൈയില്‍ നിന്നും സമാനമായ രേഖകളും പ്രകോപനപരമായ വാട്സാപ്പ് സന്ദേശങ്ങളും കണ്ടെടുത്തു.
മതസ്പര്‍ധ ഇളക്കിവിടാന്‍ ശ്രമിച്ചെന്ന കേസ്; മുന്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സി എ റഊഫിനെ വെറുതെവിട്ടു
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന ഇവര്‍ മൂന്ന് പേരും മുസ്ലിംകള്ക്കിടയില് പ്രകോപനം സൃഷ്ടിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
ആര്‍എസ്എസില്‍ നുഴഞ്ഞുകയറുന്നതിന് അവര്‍ പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു. നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കമെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
121-എ, 153-എ, 295-എ ഐപിസി പ്രകാരമായിരുന്നു പ്രതികള്‍ക്കെതിരേ കേസെടുത്തത്.
#AllahabadHighCourt GRANTS BAIL to 3 alleged PFI leaders accused of planning to infiltrate RSS, working towards a mission to convert India into an Islamic nation.
The court noted that the accused were arrested in September 2022, but to date, the trial has not commenced. pic.twitter.com/wyCoRWATOJ
— Live Law (@LiveLawIndia) July 27, 2024
ആക്ഷപാര്ഹമായ ഉള്ളടക്കത്തോട് കൂടിയ ലഘുലേഖകള്‍ കണ്ടെടുത്തു എന്നത് കൊണ്ട് മാത്രം 121-എ ഐപിസി ചുമത്താനാവില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. മറ്റു വകുപ്പുകളായ 153-എ, 295-എ എന്നിവയ്ക്ക് പരമാവധി മൂന്ന് വര്‍ഷം വരെയാണ് ശിക്ഷ. പ്രതികള്‍ കഴിഞ്ഞ ഒരു വര്‍ഷവും എട്ടുമാസവുമായി വിചാരണയില്ലാതെ ജയിലില്‍ കഴിയുകയാണ്. അതുകൊണ്ട് തന്നെ ജാമ്യത്തിന് അര്‍ഹരാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് നേരത്തേ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കോടതിയെ അറിയിച്ചു.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് വിവിധ സുപ്രിംകോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.





