ബെയ്‌റൂത്ത്: ഉത്തര ഇസ്രായേലിലെ അവീവിം പട്ടണത്തില്‍ ലബ്‌നാനില്‍ നിന്ന് ഹിസ്ബുല്ലയുടെ ആക്രമണം.(Hezbollah Attacks Israeli City) തെക്കന്‍ ലബനീസ് ഗ്രാമങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണിത്.
|
ലബ്‌നാനില്‍ നിന്ന് വിക്ഷേപിച്ച ടാങ്ക് വേധ മിസൈല്‍ നഗരത്തിലെ ഒരു വീടിന് മുകളില്‍ പതിച്ചതായി പ്രദേശവാസികള്‍ സ്ഥിരീകരിച്ചു. എന്നാല്‍, നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു. ഇസ്രായേലി സൈന്യം ഉപയോഗിച്ചിരുന്ന കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു.
ഹനിയ്യയെ കൊലപ്പെടുത്തിയത് ഹ്രസ്വദൂര മിസൈല്‍ ഉപയോഗിച്ച്
പുറത്തു നിന്ന് തൊടുത്തു വിട്ട ഹ്രസ്വദൂര മിസൈല്‍ ആക്രമണത്തിലാണ് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതെന്ന് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി).
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പ്രകാരം 7കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ഹ്രസ്വദൂര മിസൈല്‍ ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഹനിയ്യ ഉള്‍പ്പെടെയുള്ള അതിഥികള്‍ താമസിച്ച ഹസ്റ്റ് ഹൗസിന് പുറത്ത് നിന്നാണ് മിസൈല്‍ തൊടുത്തു വിട്ടത്-ഐആര്‍ജിസി ശനിയാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
ALSO READ: ഹമാസ് നേതാവ് ഹനിയ്യ കൊല്ലപ്പെട്ടത് സ്‌ഫോടനത്തില്‍; ബോംബ് സ്ഥാപിച്ചത് രണ്ടുമാസം മുമ്പ്
ഹനിയ്യയുടെ കൊലപാതകത്തിന് ഇസ്രായേലിന് തക്കതായ സമയത്ത് യുക്തമായ തിരിച്ചടി കിട്ടുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സഹായത്തോടെയാണ് ഇസ്രായേല്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതെന്നും ഐആര്‍ജിസി വിശദീകരിച്ചു.
ബുധനാഴ്ച്ച പുലര്‍ച്ചെയാണ് തെഹ്‌റാനിലെ താമസ സ്ഥലത്ത് ഹനിയ്യയും സുരക്ഷാ ഗാര്‍ഡും കൊല്ലപ്പെട്ടത്. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.
അതേസമയം, ഒരു മാസം മുമ്പ് സ്ഥാപിച്ച ബോംബ് പൊട്ടിയാണ് ഹനിയ്യ കൊല്ലപ്പെട്ടതെന്നാണ് ചില പാശ്ചാത്യന്‍ മാധ്യമങ്ങളുടെ റിപോര്‍ട്ട്. ഹനിയ്യ തെഹ്‌റാനില്‍ എത്തുമ്പോള്‍ സ്ഥിരമായി താമസിക്കാറുള്ള മുറിക്കു നേരെയാണ് ആക്രമണം നടന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.


