06
Aug 2024
Thu
06 Aug 2024 Thu
haniye assasination OIC statement

റിയാദ്: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍(ഒഐസി). (OIC hold Israel fully responsible for killing Haniya) ബുധനാഴ്ച്ച സൗദിയില്‍ ചേര്‍ന്ന 57 അംഗ രാജ്യങ്ങളുടെ അസാധാരണ യോഗത്തിലാണ് ഈ പ്രസ്താവന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”അധിനിവേശ ശക്തിയായ ഇസ്രായേലിനാണ് ഈ നീചമായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം. ഇറാന്റെ പരമാധികാരത്തിലുള്ള ഗുരുതരമായ കടന്നുകറ്റമാണിത്”-യോഗത്തിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹനിയ്യയുടെ കൊലപാതകവും ഗസയില്‍ തുടരുന്ന യുദ്ധവും മേഖലയെ കടുത്ത സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ഒഐസി അധ്യക്ഷനും ഗാംബിയ വിദേശകാര്യ മന്ത്രിയുമായ മമദു താന്‍ഗര പ്രസ്താവിച്ചു.

ഒരു രാഷ്ട്രീയ നേതാവിനെ സ്വന്തം മണ്ണില്‍ കൊലപ്പെടുത്തിയതിലൂടെ ഇറാന്റെ പരമാധികാരത്തിലും അതിര്‍ത്തിപരമായ അവകാശത്തിലും ഇസ്രായേല്‍ നടത്തിയ കടന്നു കയറ്റം ഒറ്റപ്പെട്ടതായി കണക്കാക്കാനാവില്ല. നിലവിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനും മേഖലയാകെ വ്യാപിക്കാനും മാത്രമേ ഈ നീചകൃത്യം ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെയും ഫലസ്തീന്റെയും ആവശ്യപ്രകാരമാണ് സൗദിയിലെ ജിദ്ദയില്‍ ഒഐസി അടിയന്തര യോഗം ചേര്‍ന്നത്. ഇറാന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ് ഹനിയ്യയുടെ കൊലപാതകമെന്ന് സൗദി അറേബ്യയും പ്രതികരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക