17
Aug 2024
Thu
17 Aug 2024 Thu

ടോക്യോ: ജനപ്രീതി ഇല്ലെങ്കിലും അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്ന രാഷ്ട്ര നേതാക്കൾ ഉള്ളപ്പോൾ അവർക്ക് മാതൃകയായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ. തൻ്റെ ജനപ്രീതി കുറഞ്ഞതോടെ 67 കാരനായ കിഷിദ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. Japan’s pm Kishida to resign, paving way for new leader.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തമാസം സ്ഥാനമൊഴിയുമെന്നാണ് അറിയിച്ചത്. ഭരണകക്ഷി നേതൃത്വം ഒഴിയുന്നുവെന്നും, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും തൻ്റെ പാർട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക് നേതൃത്വത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നിരന്തര അഴിമതി ആരോപണങ്ങളും, വിവാദങ്ങളും മൂലം
കിഷിദയുടെ ജനപിന്തുണ ഇടിഞ്ഞതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു.

ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുമിയോ കിഷിദ 2021 ലാണ് പ്രധാനമന്ത്രിയാകുന്നത്. ഈ സെപ്റ്റംബറില്‍ കിഷിദ പ്രധാനമന്ത്രി പദത്തില്‍ മൂന്നു വര്‍ഷം തികയ്ക്കാൻ ഇരിക്കുകയായിരുന്നു.ഈ സാഹചര്യത്തിലാണ് ഇനി ഭരണനേതൃത്വത്തിലേക്കില്ലെന്നും, പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാനും പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പുള്ള പിന്‍ഗാമിയെ കണ്ടുപിടിക്കാൻ പാര്‍ട്ടിയോട് കിഷിദ ആവശ്യപ്പെട്ടതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഴിമതി ആരോപണങ്ങളും വിലക്കയറ്റം രൂക്ഷമായതുമാണ് കിഷിദ സര്‍ക്കാരിന്റെ ജനപ്രീതി ഇടിയാനിടയാക്കിയത്.

ജപ്പാനിലെ യൂണിഫിക്കേഷന്‍ ചര്‍ച്ചും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം പുറത്തുവന്നതോടെയാണ് ആദ്യ വിവാദമുണ്ടായത്. പാര്‍ട്ടി ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കിഷിദ ഒഴിയുന്ന സാഹചര്യത്തിൽ പിൻഗാമിയെ കണ്ടെത്താൻ എൽഡിപി അടുത്ത് തന്നെ യോഗം ചേരും. അടുത്ത വർഷം അണ് ജപ്പാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനുള്ള ഒരുക്കങ്ങളും ഭരണകക്ഷി നടത്തും.