28
Aug 2024
Fri
28 Aug 2024 Fri
Kolkata doctor murder

കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സിബിഐ.(Kolkata doctor murder: More people involved in rape)  വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെയും അഞ്ച് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. വനിതാ ഡോക്ടറുടെ രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമമാണ് തുടക്കത്തില്‍ നടന്നത്. മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം നേരത്തെ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു. നെഞ്ചുരോഗ വിഭാഗത്തിലെ ഒരാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മൃതദേഹത്തില്‍ നിന്ന് 150 മില്ലിഗ്രാം പുരുഷ ബീജം ലഭിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത്രയും കൂടിയ അളവുള്ളതിനാല്‍ ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനയാണിതെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഒഫ് ഗവ. ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി ഡോ. സുബര്‍ണ ഗോസ്വാമി പ്രതികരിച്ചു. കേസില്‍ സിവിക് വോളിയന്റര്‍ സഞ്ജയ് റോയ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.

കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജിലെ ലക്ചര്‍ ഹാളില്‍ ആഗസ്റ്റ് ഒന്‍പതിന് പുലര്‍ച്ചെ മൂന്നിനും അഞ്ചിനുമിടയിലാണ് വനിതാ ഡോക്ടര്‍ കൊടും ക്രൂരതയ്ക്ക് ഇരയായതെന്ന് നിഗമനം. സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മാരക മുറിവുകളുണ്ടായിരുന്നു. കഴുത്തു ഞെരിച്ചതിനെ തുടര്‍ന്ന് തൈറോയ്ഡ് തരുണാസ്ഥി തകര്‍ന്നു. കരച്ചില്‍ തടയാന്‍ ഇരയുടെ തല ചുമരിനോട് ചേര്‍ത്തുപിടിച്ചു. ഇരുകണ്ണുകള്‍, വായ് എന്നിവയില്‍ നിന്നും രക്തം പ്രവഹിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്.

കണ്ണുകൾ തകർന്നു, കഴുത്തെല്ല് ഒടിഞ്ഞു; ബലാൽസം​ഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപോർട്ട്

ആശുപത്രിക്ക് മുന്നിലെ ഔട്ട് പോസ്റ്റില്‍ പൊലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന 33 വയസുള്ള പ്രതി സിവിക് വോളിയന്റര്‍ സഞ്ജയ് റോയ് ബോക്സിങ് താരമാണ്. നാലു വിവാഹം കഴിച്ചെങ്കിലും പീഡനം കാരണം ഭാര്യമാര്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. ആശുപത്രിയിലെ എല്ലാ മേഖലയിലും ഇയാള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള പ്രതിയുടെ ബന്ധമറിയാവുന്ന ജീവനക്കാര്‍ ഇയാളെ തടഞ്ഞിരുന്നില്ല.

രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ

Kolkata doctor rape
സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഐഎംഎ. നാളെ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ആണ് പ്രതിഷേധം. അവശ്യ സര്‍വീസുകളെ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കുമെന്നാണ് ഐഎംഎ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് പ്രതിഷേധം നടക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി ജി, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കും. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.