തെല്‍അവീവ്: ഗസ്സയിൽ ഇടവേള ഇല്ലാതെ പരക്കെ വ്യോമാക്രമണവും കരയാക്രമണവും നടത്തിയിട്ടും ഫലസ്തീൻ പോരാട്ട ഗ്രൂപ്പായ ഹമാസിനെ ഒതുക്കാൻ കഴിയാതെ ഇസ്രായേൽ. പലസ്തീനിൽ ആക്രമണം തുടരുന്നതിന് പ്രതികാരമായി ഇസ്രായേലിൻ്റെ തലസ്ഥാനമായ ടെൽഅവീവിൽ പോയി ബോംബ് പൊട്ടിച്ചു ഹമാസ്. ടെല്‍അവീവിലെ പൊലിസ് സ്റ്റേഷനു സമീപം നടത്തിയ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണം ഇസ്രായേലും സ്ഥിരീകരിച്ചു. പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസും ഫലസ്തീന് ഇസ്ലാമിക് ജിഹാദും (FIJ ) ഏറ്റെടുത്തു. ഇസ്റാഈലിനുള്ളില്‍ ആക്രമണം നടത്തിയെന്ന് ഇരു ഗ്രൂപ്പുകളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
|
ഇസ്രായേൽ അധിനിവേശ സൈന്യം ഗസ്സക്കു മേല്‍ ആക്രമണം തുടരുന്നിടത്തോളം കാലം രക്തസാക്ഷിത്വത്തിലേക്കുള്ള ഞങ്ങളുടെ മുന്നേറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും- പ്രസ്താവനയില്‍ അറിയിച്ചു.

സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചു കയറ്റിയാണ് ആക്രമണമെന്ന് ഇസ്റാഈല്‍ സര്‍ക്കാര്‍ പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇസ്റാഈല്‍ സൈനിക വക്താവ് പറഞ്ഞു.
അതേസമയം ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ, ഇസ്രായേലിനെ ആക്രമിക്കുമെന്ന സൂചനകൾക്കിടെ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിൽ വെടിനിർത്തലും ബന്ദി മോചനവും സാധ്യമാക്കാനുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണിതെന്ന് ബ്ലിങ്കൻ, നെതന്യാഹുവിനെ അറിയിച്ചു.
ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ച പോസിറ്റിവ് ആയിരുന്നുവെന്ന് ആണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ഒമ്പതാം തവണയാണ് ബ്ലിങ്കൻ പശ്ചിമേഷ്യ സന്ദർശിക്കുന്നത്. വെടിനിർത്തലിനായുള്ള മധ്യസ്ഥ ചർച്ച ഈയാഴ്ച ഈജിപ്തിൽ പുനരാരംഭിക്കാനിരിക്കെ സമവായത്തിന് വഴങ്ങാൻ ബ്ലിങ്കൻ, നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്തുന്നുണ്ട്. ഓരോതവണയും പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് നെതന്യാഹു പ്രശ്നപരിഹാരം തടസ്സപ്പെടുത്തുകയാണെന്ന് നേരത്തേ ഹമാസ് ആരോപിച്ചിരുന്നു.


