16
Aug 2024
Tue
16 Aug 2024 Tue

തെല്‍അവീവ്: ഗസ്സയിൽ ഇടവേള ഇല്ലാതെ പരക്കെ വ്യോമാക്രമണവും കരയാക്രമണവും നടത്തിയിട്ടും ഫലസ്തീൻ പോരാട്ട ഗ്രൂപ്പായ ഹമാസിനെ ഒതുക്കാൻ കഴിയാതെ ഇസ്രായേൽ. പലസ്തീനിൽ ആക്രമണം തുടരുന്നതിന് പ്രതികാരമായി ഇസ്രായേലിൻ്റെ തലസ്ഥാനമായ ടെൽഅവീവിൽ പോയി ബോംബ് പൊട്ടിച്ചു ഹമാസ്. ടെല്‍അവീവിലെ പൊലിസ് സ്റ്റേഷനു സമീപം നടത്തിയ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണം ഇസ്രായേലും സ്ഥിരീകരിച്ചു. പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസും ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദും (FIJ ) ഏറ്റെടുത്തു. ഇസ്‌റാഈലിനുള്ളില്‍ ആക്രമണം നടത്തിയെന്ന് ഇരു ഗ്രൂപ്പുകളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേൽ അധിനിവേശ സൈന്യം ഗസ്സക്കു മേല്‍ ആക്രമണം തുടരുന്നിടത്തോളം കാലം രക്തസാക്ഷിത്വത്തിലേക്കുള്ള ഞങ്ങളുടെ മുന്നേറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും- പ്രസ്താവനയില്‍ അറിയിച്ചു.

 

Hamas Jihad claim responsibility for bomb blast in Tel Aviv

സ്‌ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചു കയറ്റിയാണ് ആക്രമണമെന്ന് ഇസ്‌റാഈല്‍ സര്‍ക്കാര്‍ പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇസ്‌റാഈല്‍ സൈനിക വക്താവ് പറഞ്ഞു.

അതേസമയം ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ, ഇസ്രായേലിനെ ആക്രമിക്കുമെന്ന സൂചനകൾക്കിടെ യു.​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി മോ​ച​ന​വും സാ​ധ്യ​മാ​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച​തും അ​വ​സാ​ന​ത്തേ​തു​മാ​യ അ​വ​സ​ര​മാ​ണി​തെ​ന്ന് ബ്ലി​ങ്ക​ൻ, നെതന്യാഹുവിനെ അറിയിച്ചു.

ബ്ലി​ങ്ക​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച പോ​സി​റ്റി​വ് ആ​യി​രു​ന്നു​വെ​ന്ന് ആണെന്ന് നെ​ത​ന്യാ​ഹു പറഞ്ഞു. ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്റ് ഇ​സാ​ക് ഹെ​ർ​സോ​ഗു​മാ​യും ബ്ലി​ങ്ക​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​സ്സ യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷം ഒ​മ്പ​താം ത​വ​ണ​യാ​ണ് ബ്ലി​ങ്ക​ൻ പ​ശ്ചി​മേ​ഷ്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ലി​നാ​യു​ള്ള മ​ധ്യ​സ്ഥ ച​ർ​ച്ച ഈ​യാ​ഴ്ച ഈ​ജി​പ്തി​ൽ പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ സ​മ​വാ​യ​ത്തി​ന് വ​ഴ​ങ്ങാ​ൻ ബ്ലി​ങ്ക​ൻ, നെ​ത​ന്യാ​ഹു​വി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നുണ്ട്. ഓ​രോ​ത​വ​ണ​യും പു​തി​യ നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച് നെ​ത​ന്യാ​ഹു പ്ര​ശ്ന​പ​രി​ഹാ​രം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് നേ​ര​ത്തേ ഹ​മാ​സ് ആ​രോ​പി​ച്ചി​രു​ന്നു.