15
Aug 2024
Wed
15 Aug 2024 Wed
another loan apps trap Perumbavoor women ends life after receiving threat calls

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്നെന്ന് പൊലിസ് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതി (31) ആണ് ജീവനൊടുക്കിയത്. യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ ഭര്‍ത്താവിന് ഉള്‍പ്പെടെ അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയത്. (Perumbavoor native woman died by suicide at after allegedly receiving threatening calls from online loan app lenders.The deceased, Kuriyappuram Arathy (31), was a native of Aruvappara at Kanichattupara, Perumbavoor in Ernakulam Distirct.)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ ഉച്ചയ്ക്കാണു യുവതി ജീവനൊടുക്കിയത്. യുവതി ഓണ്‍ലൈന്‍ ആപ്പിലൂടെ ലോണ്‍ എടുത്തതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോണ്‍ രേഖകളില്‍ സൂചനയുണ്ട്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കുറുപ്പംപടി പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി.

ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാന്‍ നമ്പറില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തി. ആരതിയുടെ ഫോണില്‍ നിന്നും ലോണ്‍ ആപ്പുകാരുടെ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

13 Year Girl Missing Live Updates | 13കാരിയെ കാണാതായിട്ട് 24 മണിക്കൂര്‍: കന്യാകുമാരി സ്‌റ്റേഷനില്‍ കണ്ടതായി ഓട്ടോ ഡ്രൈവര്‍, CCTV ദൃശ്യങ്ങള്‍ പരിശോധിക്കുന്നു, അന്വേഷണം ഊര്‍ജ്ജിതം

ലോണ്‍ ആപ്പുകാരില്‍ നിന്നും 6500 രൂപയാണ് വായ്പ എടുത്തത്. ഇതില്‍ കുറച്ചു തുക തിരിച്ചടച്ചിരുന്നു. വലിയ പലിശസഹിതമുള്ള കൂടുതല്‍ തുക ആവശ്യപ്പെട്ടാണ് ആപ്പുകാര്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്.

ഭര്‍ത്താവ് അനീഷ് രണ്ടു മാസം മുന്‍പാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കള്‍: ദേവദത്ത്,

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍ 1056, 0471 2552056)

another loan apps trap Perumbavoor women ends life after receiving threat calls