30
Aug 2024
Thu
30 Aug 2024 Thu
Delhi highcourt adjourned pfis plea challenging ban to septemober

നിരോധനം ശരിവച്ച ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യംചെയ്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി സപ്തംബര്‍ 11ലേക്ക് മാറ്റിവച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ചുവര്‍ഷത്തെ നിരോധിച്ച കേന്ദ്ര ഉത്തരവ് ട്രൈബ്യൂണല്‍ നേരത്തേ ശരിവച്ചിരുന്നു. ഇതിനെതിരേയാണ് സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രൈബ്യൂണലിന്റെ വിധി പുനപ്പരിശോധിക്കുന്നതിന് കോടതിക്കുള്ള നിയമസാധുത വ്യക്തമാക്കുന്ന ഹ്രസ്വ കുറിപ്പ് സമര്‍പ്പിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ജഡീല എന്നിവര്‍ അംഗമായ ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.

ട്രൈബ്യൂണല്‍ ഉത്തരവിനെ വെല്ലുവിളിക്കാന്‍ പോപുലര്‍ ഫ്രണ്ടിന് ആവില്ലെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ വാദിച്ചു.അറിയപ്പെടുന്ന നിയമങ്ങള്‍ക്കു വിരുദ്ധവും തെളിവുകളുടെ അടിസ്ഥാനമില്ലാത്തതുമാണ് ട്രൈബ്യൂണലിന്റെ തീരുമാനമെന്ന് പിഎഫ്‌ഐക്ക് വേണ്ടി ഹാജരായ അഭിഭാഷന്‍ അദിത് പുജാരി ചൂണ്ടിക്കാട്ടി.

2022 സെപ്തംബര്‍ 28നായിരുന്നു കേന്ദ്രം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഇതിനു മുന്നോടിയായി ദേശവ്യാപകമായി ഇഡിയും എന്‍ഐഎയും സംയുക്ത റെയ്ഡ് നടത്തി സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആഗസ്ത് 13ന് സുപ്രിംകോടതി ജലാലുദ്ദിന്‍ ഖാന്‍ എന്നയാള്‍ക്ക് ജാമ്യം നല്‍കവെ പിഎഫ്‌ഐ ഭീകരവാദ സംഘടനയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതല്ലെന്നും തെൡവുകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതില്‍ വിചാരണ, അപ്പലറ്റ് കോടതികള്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക