13
Aug 2024
Fri
13 Aug 2024 Fri
Suresh Gopi trying to restructuring of 'Amma'

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് ഗുരുതര വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ ‘അമ്മ’. amma secretary siddique respond on hema committee report.
ഹേമക്കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ താര സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്ന് സംഘടനാ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും തെറ്റ് ചെയ്തവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹേമ കമ്മറ്റി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് ‘അമ്മ’യെ അല്ല. റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സംഘടനയ്ക്ക് സന്തോഷം ഉണ്ട്. താര സംഘടനയിലെ അംഗങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന റിപ്പോര്‍ട്ടിനെ സംഘടന എന്തിന് എതിര്‍ക്കണമെന്നും സിദ്ദിഖ് ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ്. അവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഒരു ചര്‍ച്ചയ്ക്ക് വേണ്ടി മന്ത്രി സജി ചെറിയാന്‍ വിളിച്ചിരുന്നു. ചര്‍ച്ചക്ക് നിര്‍ദേശങ്ങള്‍ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അത്തരം കേസുകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഹേമ കമ്മിറ്റി അമ്മയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ല, മറിച്ച് മാധ്യമങ്ങള്‍ ആണ് അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. എല്ലാ തൊഴില്‍മേഖലയിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലും. ഈ മേഖലയിലെ എല്ലാ ആളുകളും മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്ന രീതി ദുഃഖകരമാണ്.

സംഘടനയില്‍ ഒരു പവര്‍ ഗ്രൂപ്പും ഇല്ല. പത്ത് വര്‍ഷം മുമ്പ് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിപ്പോള്‍ നിലവിലില്ല. അതിനെ വെച്ചിട്ട് ആരെങ്കിലും പറഞ്ഞതാണോ എന്നറിയില്ല. മാഫിയ ഉണ്ടെന്ന് പറയുന്നവര്‍ അത് മാഫിയയുടെ അര്‍ഥം അറിഞ്ഞിട്ടാണോ? ഒരു പവര്‍ ഗ്രൂപ്പിനും ഒരു സിനിമയും നിയന്ത്രിക്കാന്‍ കഴിയില്ല. ഇതില്‍ പറയുന്ന പല കാര്യങ്ങളും അറിയാത്ത കാര്യങ്ങളാണ്. ആദ്യ പ്രതികരണം അലസമായി പറഞ്ഞതല്ല, പ്രതികരിക്കാനുള്ള സാവകാശം ചോദിച്ചതാണ്. എനിക്കൊരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

വനിതാ താരങ്ങളുടെ കൂട്ടായ്മയായ WCC പറയുന്നതുപോലെ ആരുടേയും അവസരം നിഷേധിച്ചിട്ടില്ല. പാര്‍വതി തിരുവോത്ത് നല്ലൊരു നടിയാണ്. അവര്‍ക്ക് അവസരം നിഷേധിച്ചെന്ന് എങ്ങനെയാണ് പറയുന്നത്. കാസ്റ്റിങ് കൗച്ചില്‍ അത്തരം അനുഭവങ്ങള്‍ ആരെങ്കിലും നേരിട്ട് പറഞ്ഞാല്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയൂ. വേട്ടക്കാരുടെ പേര് പുറത്ത് പറയണമെന്നത് സംഘടനയില്‍ ചര്‍ച്ച ചെയ്യും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടത് അമ്മയല്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalm Actors group Amma, responded to the Hema Committee report containing serious revelations about sexual violence faced by women in the film industry.