|
ന്യുയോർക്ക്: ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിൻ്റെയും സഹ സഞ്ചാരി വിൽമോറിൻ്റെയും മടക്കം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ മടക്കത്തിനായി പുതിയ സമയം പ്രഖ്യാപിച്ചു നാസ. അടുത്ത വർഷം ഫെബ്രുവരിയിൽ ഇരുവരും മടങ്ങും എന്നാണ് ഇപ്പൊൾ യുഎസ് ബഹിരാകാശ ഏജൻസിയായ നസാരിയിച്ചിരിക്കുന്നത്. ജൂണിൽ എട്ടു ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് പുറപ്പെട്ട ഇരുവരും ഇതിനകം പേടകത്തിൽ നൂറുദിവസം പിന്നിട്ടിരിക്കെ ആണ്, ഇനിയും ഒരു നൂറു ദിവസം കൂടി ഇവർ ബഹിരാകാശത്തു തന്നെന്തങ്ങേണ്ടി വരും എന്ന് NASA അറിയിച്ചിരിക്കുന്നത്.
2025 ഫെബ്രുവരിയിൽ സ്പേസ് എക്സ് ഇരുവരുമായി ബഹിരാകാശനിലയത്തിൽ നിന്നും യാത്ര തിരിക്കുമെന്ന് നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ തന്നെ സ്പേസ് എക്സിന്റെ പേടകത്തിലാവും ഇരുവരും മടങ്ങുകയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല.
സ്റ്റാർലൈനറിലുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു. സഞ്ചാരികളുടെ സുരക്ഷക്കാണ് നാസ ഏറ്റവും പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് ഇരുവരുടെയും ദൗത്യം 2025 ഫെബ്രുവരി വരെ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ്- അദ്ധേഹം അറിയിച്ചു.
ജൂൺ അഞ്ചിന് 8 ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും വിൽമോറും ബഹിരാകാശനിലയത്തിലെത്തിയത്. പേടകത്തിന്റെ തകരാർ മൂലം ഇരുവരും അവിടെ കുടുങ്ങുകയായിരുന്നു. മടക്കം നീണ്ടുപോകുകയും ചെയ്തു. ബഹിരാകാശനിലയത്തിലേക്കുള്ള യാത്രക്കിടയിൽ തന്നെ സ്റ്റാർലൈനിൽ തകരാറുകൾ കണ്ടെത്തിയിരുന്നു. ഹീലിയം ചോർച്ച ഉൾപ്പടെയുള്ള പ്രശ്നങ്ങളും കണ്ടെത്തിയതോടെ മടക്കം അനിശ്ചിതത്വത്തിലായി.
നാസയുമായുള്ള ദൗത്യത്തിന് ശതകോടികളുടെ കരാറിലാണ് ബോയിങ്ങും സ്പേസ് എക്സും ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം 4.2 ബില്യൺ ഡോളറിന്റെ കരാറിലാണ് നാസയും ബോയിങ്ങും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
Two NASA astronauts, including Indian origin Sunita Williams who flew to the International Space Station in June aboard Boeing’s faulty Starliner capsule will need to return on a SpaceX vehicle February next year, NASA said, deeming issues with Starliner’s propulsion system too risky to carry its first crew home.


