15
Aug 2024
Tue
15 Aug 2024 Tue
mohanlal-resigned-amma-president post

കൊച്ചി: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി സിദ്ദിഖും ചലച്ചിത്ര അക്കാദമി മേധാവി രഞ്ജിത്തും രാജിവയ്ക്കുകയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയും ചെയ്തതോടെ താര സംഘടനയായ അമ്മ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.( Extraordinary crisis in ‘Amma’ its executive may dissolve).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമ്മയുടെ വക്താവായി മാധ്യമങ്ങള്‍ക്ക് മുമ്പാകെ വരാന്‍ ഭാരവാഹികള്‍ മടിക്കുകയും ചെയ്തതോടെ തുടര്‍നീക്കങ്ങളില്‍ നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും ആലോചിക്കുന്നുണ്ട്. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നു.

Extraordinary crisis in 'Amma' its executive may dissolve

ഉടന്‍ യോഗം ചേരുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ഒരു തീയതി പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള ബാബുരാജിന്റെ അധ്യക്ഷതയില്‍ യോഗം ചേരാനായിരുന്നു പദ്ധതി. എന്നാല്‍ ബാബുരാജിനെതിരെയും ഇന്നലെ ലൈംഗികാരോപണം ഉയര്‍ന്നതും അനിശ്ചിതത്വത്തിന് ആക്കംകൂട്ടി.

നേതൃനിരയിലെ തരങ്ങള്‍ക്ക് എതിരെ ലൈംഗിക, പദവി ദുരുപയോഗ ആരോപണങ്ങള്‍ വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. സംഘടനാ നേതൃത്വത്തിലെ താരങ്ങള്‍ക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളെത്തുടര്‍ന്ന് സംഘടന പിളര്‍പ്പിന്റെ വക്കിലുമാണ്. ആരോപണത്തെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായിവന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നതും അമ്മയെ ഞെട്ടിച്ചു.

Extraordinary crisis in 'Amma' its executive may dissolve

ഇതോടെ ഇന്ന് നിശ്ചയിച്ചിരുന്ന എക്‌സിക്യൂട്ടീവ് യോഗം നടന്നേക്കില്ല. പ്രസിഡന്റ് മോഹന്‍ലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങള്‍ക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്. എക്‌സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. എക്‌സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. താരങ്ങളുടെ അസൗകര്യവും ഓഫ്‌ലൈന്‍ മീറ്റിങ്ങിലുണ്ടാകുന്ന പൊട്ടിത്തെറികളും കണത്തിലെടുത്ത് യോഗം ഓണ്‍ലൈനായി ചേരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Extraordinary crisis in 'Amma' its executive may dissolve

ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചുവരുത്തരുതെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരില്‍ നിന്ന് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. മുന്‍നിര താരങ്ങളായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം.

പൃഥ്വിരാജും ജഗദീഷും ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായ നിലപാട് വിശദീകരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതും അമ്മയ്ക്കുള്ളില്‍ ചര്‍ച്ചയായി. ചലച്ചിത്രമേഖലയിലെ നടികള്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കുന്നതില്‍ താരസംഘടനയായ അമ്മയ്ക്ക് വീഴ്ച സംഭവിച്ചതായി ഇന്നലെ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ തുറന്നുപറഞ്ഞിരുന്നു.

 

With the resignation of general secretary Siddique and film academy Chariman Ranjith in the wake of the shocking findings of the Hema committee report and more revelations coming out, Malayalam Actors’ organization Amma is facing its biggest crisis in history. As the office-bearers hesitated to come before the media as Amma’s spokesperson, the leadership sought legal advice on further steps.