16
Aug 2024
Wed
16 Aug 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: ആലപ്പുഴയിൽ ലെസ്ബിയൻ ബന്ധത്തിൽനിന്നു പിന്മാറിയതോടെ 42 കാരിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച സംഭവത്തിൽ പങ്കാളിക്കെതിരെ കേസ്. ആലപ്പുഴയിലെ 42 വയസ്സുകാരിയുടെ പരാതിയിൽ 32 കാരിയായ കട്ടപ്പന സ്വദേശിനിക്കെതിരെ ആണ് കേസെടുത്തത്.
കട്ടപ്പന സ്വദേശിനി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് യുവതിയെ രക്ഷിച്ചത്. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് നടന്ന സംഭവങ്ങള്‍ യുവതി വെളിപ്പെടുത്തിയത്.

വിധവ ആയതോടെ ആണ് 42 കാരി ലെസ്ബിയൻ ബന്ധത്തിലേക്ക് തിരിഞ്ഞത്.
ആലപ്പുഴ സ്വദേശിനിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പാണ് മരിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് കട്ടപ്പന സ്വദേശിനിയായ 32 വയസുകാരിയുമായി ആലപ്പുഴക്കാരി സൗഹൃദത്തിലായത്. ബന്ധം പിന്നീട് സ്വവര്‍ഗാനുരാഗത്തിലേക്കു വഴിമാറുകയായിരുന്നു.

ഇതിനിടെ ആലപ്പുഴ സ്വദേശിനി ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് പ്രകോപനത്തിന് കാരണം. കട്ടപ്പന സ്വദേശിനി ഞായറാഴ്ച ആലപ്പുഴയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും തന്നോടൊപ്പം വന്നില്ലെങ്കില്‍ കൈവശമുള്ള നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയുടെ ചില ബന്ധുക്കള്‍ക്കു ചിത്രങ്ങള്‍ അയച്ചു കൊടുത്തു. ഇതില്‍ മനംനൊന്ത് ആണ് യുവതി ഞായറാഴ്ച രാത്രി ആത്മഹത്യാശ്രമം നടത്തിയത്.

ബന്ധുക്കള്‍ അറിയിച്ചതനുസരിച്ചു പുന്നപ്ര പൊലീസെത്തി കതക് ചവിട്ടിത്തുറന്നാണു യുവതിയെ രക്ഷിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇരുവരും മുന്‍പ് ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. അന്വേഷിച്ച് വരിക ആണെന്ന് പോലിസ് പറഞ്ഞു.