22
Aug 2024
Fri
22 Aug 2024 Fri
Jharkhand former CM Champai Soren joins BJP

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) നേതാവുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ഡി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചംപയ് സോറന്റെ ബിജെപി പ്രവേശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഗസ്ത് 28നായിരുന്നു ചംപയ്് സോറന്‍ ജെഎംഎം വിട്ടത്. കഴിഞ്ഞമാസം ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ചംപയ് സോറന് ആഴ്ചകള്‍ക്കുള്ള പാര്‍ട്ടിവിട്ടതും ബിജെപിയില്‍ അംഗത്വമെടുത്തതും. മന്ത്രിസ്ഥാനത്തിനു പുറമേ എംഎല്‍എ സ്ഥാനവും രാജിവച്ചാണ് ചംപയ് സോറന്‍ ബിജെപിയിലെത്തിയിരിക്കുന്നത്.

കള്ളപ്പണക്കേസ് ചുമത്തി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹം രാജിവയ്ക്കുകയും ഫെബ്രുവരി രണ്ടിന് ചംപയ് സോറന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തിരുന്നു. ഹേമന്ത് സോറന്‍ മടങ്ങിയെത്തിയതോടെ ജൂലൈ 3ന് ചംപയ് സോറന്‍ രാജിവയ്ക്കുകയും ചെയ്തു. ജൂലൈ നാലിന് ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക