30
Sep 2024
Sun
30 Sep 2024 Sun
Andhra Telangana flood

തിരുവനന്തപുരം: കേരളത്തില്‍ നാളെയും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. (Rain will continue in Kerala; Andhra and Telangana in flood fear ) എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം ഇന്ന് അര്‍ധരാത്രിയോടെ ആന്ധ്രയിലെ കലിംഗപട്ടണത്ത് കരകയറി. ഇന്ന് ഈ ന്യൂനമര്‍ദം ശക്തി കുറയുമെങ്കിലും മഴ തുടരും.

അതെസമയം ആന്ധ്രാ പ്രദേശിലേക്ക് കയറിയ ശക്തി കുറഞ്ഞ ന്യൂനമര്‍ദ്ദം ഇനി മധ്യ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യത. മധ്യ ഇന്ത്യയിലെ തെക്കന്‍ സംസ്ഥാനങ്ങളിലും ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കും. കേരളത്തിലും ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം നിലവിലുണ്ട്.

ALSO READ: ആള്‍ക്കൂട്ട ആക്രമണം ബിജെപി പിന്തുണയോടെ; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അറബിക്കടലില്‍ രൂപപ്പെട്ട അസ്‌ന ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചില്ലെങ്കിലും ശക്തി കുറഞ്ഞ ന്യൂനമര്‍ദ്ദമായി നിലനില്‍ക്കുന്നുണ്ട്.

ആന്ധ്രയിലും തെലങ്കാനയിലും പേമാരി
തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴയില്‍ മുങ്ങി ആന്ധ്രാ പ്രദേശും തെലങ്കാനയും. ഇരു സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഇടമുറിയാതെ തുടരുന്ന മഴ വന്‍ പ്രളയത്തിന് ഇടയാക്കി. നിരവധി വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി.

പ്രളയത്തെ തുടര്‍ന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഇരു സംസ്ഥാനങ്ങലിലുമായി 99 ട്രെയിനുകള്‍ പൂര്‍ണായി റദ്ദാക്കുകയും നാല് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും 54 ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തു.

ആന്ധ്രയില്‍ മഴക്കെടുതിയില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ച് ജില്ലകളിലെ 294 ഗ്രാമങ്ങളില്‍ നിന്നുള്ള 13,227 പേരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

അംബാപുരം, നൈനാവാരം, നുണ്ണ, പതപാട് ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളില്‍ പോലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒറ്റപ്പെട്ടുപോയ 600 പേരെ ദൗത്യസംഘം രക്ഷപ്പെടുത്തി.