മൂന്നാർ എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ ബി.ടെക് കോഴ്സിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവ് വന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കീം എൻട്രൻസ് യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം.
|
രണ്ടാം വർഷത്തിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്ക് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് എൽ.ഇ.ടി പരീക്ഷ പാസാകാത്ത ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ലാറ്ററൽ എൻട്രിക്ക് താൽപ്പര്യമുള്ള വിദ്യാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 3, 4 തീയതികളിൽ കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക് : www.cemunnar.ac.in, 9447570122, 9447578465
തിരുവനന്തപുരം, കണ്ണൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ
തിരുവനന്തപുരം, കണ്ണൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക്ക് നഴ്സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ് മിഡ്വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ ആറിന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 മണിക്കകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം ട്യൂഷൻ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.


