സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫര്‍ അല്‍ബാറ്റിന്‍ ഹെല്‍ത്ത് ക്ലസ്റ്ററില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേക്ക് സെപ്റ്റംബര്‍ 5 വരെ അപേക്ഷ നല്‍കാം. എമര്‍ജന്‍സി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും ബ്രെസ്റ്റ് സര്‍ജറി, ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോളജി, വിട്രിയോറെറ്റിനല്‍ ഒഫ്താല്‍മോളജിസ്റ്റ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, പീഡിയാട്രിക് ഐസിയു, നിയോനാറ്റല്‍ ഐസിയു, എമര്‍ജന്‍സി എന്നീ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സല്‍ട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകള്‍. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] ലേയ്ക്ക് അപേക്ഷ നല്‍കണം. ഇതിനായുളള അഭിമുഖം സെപ്റ്റംബര്‍ 8, 9 തീയതികളില്‍ ഹൈദരാബാദില്‍ നടക്കും (വേദി: താജ് കൃഷ്ണ, റോഡ് നമ്പര്‍ 1, മാഡ മന്‍സില്‍, ബഞ്ചാര ഹില്‍സ്, ഹൈദരാബാദ്, തെലങ്കാന 500034).
|
സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉണ്ടാവണം.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712770536, 539, 540, 577. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലും ബന്ധപ്പെടാം.
Applications can be submitted till September 5 for NORCA ROOTS recruitment for the vacancies of doctors in various specialties in Saudi Arabia Ministry of Health at Hafar Albatin Health Cluster.
Vacancies of various specialty doctors in Saudi Norka Recruitment


