കണ്ണൂര്‍: പ്രശസ്ത സിനിമാ സീരിയല്‍ നാടക നടനും സംവിധായകനുമായ വി.പി രാമചന്ദ്രന് (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. റിട്ടയേര്‍ഡ് ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു.
1987 മുതല്‍ 2016 വരെ മലയാള സിനിമയില്‍ സജീവമായിരുന്നു. 19 സിനിമകളില്‍ അഭിനയിച്ച രാമചന്ദ്രന് നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി ശബ്ദവും നല്കി. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു.
|

കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ്, പൊലീസ് ഓഫിസര്‍, കഥാനായിക, ഷെവിലിയര്‍, സദയം, യുവതുര്‍ക്കി, ദി റിപ്പോര്‍ട്ടര്‍, ദയ, കണ്ടെത്തല്‍, അതിജീവനം, വര്‍ണപ്പകിട്ട്, കുങ്കുമച്ചെപ്പ്, ഗംഗ്രോത്രി തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.
ലോക പ്രശസ്ത നര്ത്തകന് പത്മഭൂഷന്‍ വി.പി ധനഞ്ജയന്റെ സഹോദരനാണ്.
വത്സ രാമചന്ദ്രന് (ഓമന) ആണ് ഭാര്യ.
ദീപ (ദുബൈ). ദിവ്യ രാമചന്ദ്രന് (നര്‍ത്തകി, ചെന്നൈ) മക്കളാണ്. മരുമക്കള്‍: മാധവന് കെ (ബിസിനസ്, ദുബായ്). ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ).
വി.പി മനോമോഹന്‍, വി.പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി എന്നിവരാണ് സഹോദരങ്ങള്‍.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
നിര്യാണത്തില്‍ സിനിമാ രംഗത്തെ നിരവധി പേര് അനുശോചിച്ചു. തീര്‍ത്തും അപ്രതീക്ഷിതം എന്നാണ് താരങ്ങള്‍ അഭിപ്രായപ്പെട്ടത്. നിറഞ്ഞ ആദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടം എന്നാണ് പലരും കുറിച്ചത്.
Film and serial actor VP Ramachandran passed away


